തൃശൂർ: കുട്ടനെല്ലൂർ റോഡിൽ വാഹനത്തിൽനിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഡ്രൈവർ അറസ്റ്റിൽ. ഇരുമ്പുപൈപ്പുകൾ കയറ്റിവന്ന വാഹനത്തിന്റെ ഡ്രൈവർ വെളുത്തൂർ മനക്കൊടി സ്വദേശി സുരേഷ് (60) ആണ് അറസ്റ്റിലായത്. ഒല്ലൂർ പൊലീസാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ഈ മാസം 21നാണ് അപകടമുണ്ടായത്. അന്ന് രാവിലെ ഇരുമ്പുപൈപ്പുകൾ വാഹനത്തിൽ കയറ്റി പോകുന്നതിനിടെ പെട്ടെന്ന് ബ്രേക്ക് ചെയ്തപ്പോൾ വാഹനത്തിന്റെ മുൻഭാഗത്തുണ്ടായിരുന്ന പൈപ്പുകൾ റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. ഇരുചക്രവാഹനത്തിൽ സഞ്ചരിച്ചിരുന്ന യാത്രക്കാരിയുടെ ദേഹത്തേക്കാണ് പൈപ്പുകൾ വീണത്.
അപകടത്തിൽ കുട്ടനെല്ലൂർ സ്വദേശി ഷെറിൻ ആണ് മരിച്ചത്. സംഭവത്തിൽ ഒല്ലൂർ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു.

Comments