കൊച്ചി: കൗമാരപ്രായത്തിൽ തന്നെ ലോകവേദികളിൽ ഇന്ത്യയുടെ അഭിമാനമുയർത്തിയ മാവേലിക്കര സ്വദേശി കെസിയ ലിസ് മെജോ (19) മിസ് യൂണിവേഴ്സ് ഇന്ത്യ 2026 ആയി തിരഞ്ഞെടുക്കപ്പെട്ടു. മിസ് യൂണിവേഴ്സ് ഇന്ത്യ കിരീടം നേടുന്ന ആദ്യ മലയാളി എന്ന ചരിത്രനേട്ടമാണ് കെസിയ ഇതിലൂടെ സ്വന്തമാക്കിയത്. ദി ഗ്ലമാനന്ദ് ഗ്രൂപ്പ് സംഘടിപ്പിച്ച മത്സരത്തിൽ, ജയ്പൂരിൽ നടന്ന ആവേശകരമായ ദേശീയ ഫിനാലെയിൽ 52 കരുത്തുറ്റ മത്സരാർത്ഥികളെ പിന്നിലാക്കിയാണ് ഈ 19-കാരി നിയമവിദ്യാർത്ഥി ഇന്ത്യയുടെ സൗന്ദര്യകിരീടം സ്വന്തമാക്കിയത്.
19-കാരിയായ കെസിയ നിയമ വിദ്യാർഥിയും മോഡലുമാണ്. 2025ലെ മിസ് ടീൻ ഇന്റർനാഷണൽ മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച കെസിയ അന്ന് ഒന്നാം റണ്ണറപ്പായിരുന്നു. മിസ് ടീൻ ദിവയുടെ ഔദ്യോഗിക വെബ്സൈറ്റ് പ്രകാരം, 12 വർഷമായി ക്ലാസിക്കൽ നൃത്തം അഭ്യസിക്കുന്ന കെസിയ മികച്ച നർത്തകി കൂടിയാണ്. പാട്ടുപാടാനും ഡ്രംസ്, വയലിൻ എന്നിവ വായിക്കാനും കെസിയയ്ക്ക് കഴിയും. ‘ഷൈലോക്ക്’ എന്ന മലയാള സിനിമയിലൂടെയാണ് കസിയ അഭിനയരംഗത്തേക്ക് എത്തിയത്. മികച്ച പ്രാസംഗകയായും കസിയ അറിയപ്പെടുന്നു.
2007ൽ ജനിച്ച കെസിയ വളർന്നത് യുഎഇയിലെ അബുദാബിയിലാണ്. എമിറേറ്റ്സ് നാഷണൽ സ്കൂൾ, സെന്റ് ജോസഫ്സ് സ്കൂൾ, അബുദാബി ഇന്ത്യൻ സ്കൂൾ എന്നിവിടങ്ങളിലായിരുന്നു പഠനം. മിസ് യൂണിവേഴ്സ് ഇന്ത്യ കിരീടം നേടുന്ന ആദ്യ മലയാളിയായി കെസിയ ചരിത്രം കുറിച്ചു. 17-ാം വയസ്സിൽ മിസ് ടീൻ ദിവ 2024 കിരീടം നേടിയ കെസിയ, പിന്നീട് മിസ് ടീൻ ഇന്റർനാഷണൽ 2025ൽ ഒന്നാം റണ്ണറപ്പായി. ഈ വർഷം മിസ് യൂണിവേഴ്സ് കേരള 2026 കിരീടവും കെസിയ സ്വന്തമാക്കി. ഏറ്റവും പ്രായം കുറഞ്ഞ സംസ്ഥാന കിരീട ജേതാവെന്ന നേട്ടവും അന്ന് കെസിയ സ്വന്തമാക്കിയിരുന്നു.

Comments