ബോളിവുഡിന്റെ പ്രിയതാരസുന്ദരിയാണ് കിയാര അദ്വാനി. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെയാണ് കിയാര പ്രേക്ഷകമനസ്സിലിടം നേടിയത്. നിലവില്‍ തന്റെ ഏറ്റവും പുതിയ ചിത്രമായ ‘ടോക്സിക്കി’ന്റെ പ്രൊമോഷന് തിരക്കുകളിലാണ് താരം. റിലീസാകും മുമ്പു തന്നെ ഈ സിനിമയിലെ ‘തബാഹി’ എന്ന ഗാനരംഗത്തിലെ ഹോട്ട് ലുക്കിലൂടെ കിയാര സോഷ്യല്‍ മീഡിയയില്‍ തരംഗമായതാണ്.
ഇപ്പോഴിതാ ചിത്രത്തിന്റെ പ്രൊമോഷനായി ഹൈദരാബാദിലെത്തിയ താരത്തിന്റെ ബ്ലാക്ക് സാരി ലുക്കാണ് പ്രേക്ഷകര്‍ ഏറ്റെടുക്കുന്നത്. വെല്‍വറ്റ് ലെയ്സ് ക്ലാസിക്ക് ബ്ലാക്ക് സാരിയ്ക്കൊപ്പം ഹൈ നെക്ക് ലോംഗ് സ്ലീവ് ബ്ലൗസാണ് താരം ധരിച്ചിരിക്കുന്നത്. കോളര്‍ ബ്ലൗസിലെ സങ്കീർണ്ണമായ എംബ്രോയിഡറി വര്‍ക്കും സ്വീറ്റ്ഹര്ട്ട് നെക്ക്ലൈനും താരത്തിന്റെ ഭംഗി ഇരട്ടിയാക്കുന്നുണ്ട്.
സെലിബ്രിറ്റി ഡിസൈനര്‍ മനീഷ് മല്‍ഹോത്ര ഡിസൈന്‍ ചെയ്ത ഈ സാരിയില്‍ അതിസുന്ദരിയായിട്ടാണ് താരം തിളങ്ങുന്നത്. കിയാരയുടെ ചിത്രങ്ങള്‍ മനീഷ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുമുണ്ട്.
‘‘എപ്പോഴും സുന്ദരിയാണ് കിയാര അദ്വാനി... ഞങ്ങളുടെ വെൽവെറ്റ് ലെയ്സ് ക്ലാസിക് കറുത്ത സാരിയിൽ അതിമനോഹരിയാണ്... ‘ടോക്സിക്’ എന്ന ചിത്രത്തിൽ കിയാര അവതരിപ്പിക്കുന്ന നാദിയ എന്ന കഥാപാത്രത്തിനായുള്ള കിയാരയുടെ ലുക്കും വസ്ത്രവും ഡിസൈൻ ചെയ്തതിന്റെ അതിശയകരമായ യാത്രയായിരുന്നു ബാംഗ്ലൂരിലെ ആദ്യ ഷെഡ്യൂൾ മുതൽ മുംബൈ വരെ...ഈ സിനിമയുടെ ജോലി നമ്മളെല്ലാവരും ഒരു പുഞ്ചിരിയോടെ തിരിഞ്ഞുനോക്കുന്ന ഒരു ഓർമ്മയായിരിക്കും...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് മനീഷ് ചിത്രങ്ങള്‍ പങ്കിട്ടിരിക്കുന്നത്.

Comments