തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകുന്നതിനിടെ മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്ന് ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, തൃശൂർ, എറണാകുളം, ഇടുക്കി, ആലപ്പുഴ, കോട്ടയം ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്. മറ്റ് അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ടാണ് നിലവിലുള്ളത്. മഴ ശക്തമാകുന്ന സാഹചര്യത്തിൽ മലയോര മേഖലകളിലും താഴ്ന്ന പ്രദേശങ്ങളിലും അതീവ ജാഗ്രത നിർദേശമുണ്ട്.
നാളെ ഒമ്പത് ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് മുന്നറിയിപ്പ്. തിരുവോണ ദിവസവും മഴ മുന്നറിയിപ്പ് തുടരും. പത്തനംതിട്ട, ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളിൽ അന്ന് യെല്ലോ അലേർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
തുടർച്ചയായി മഴ ശക്തമാകുന്ന സാഹചര്യത്തിൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. പ്രത്യേകിച്ച് മലയോര മേഖലകളിലും ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലും താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ കഴിയുന്നവർ അധികൃതരുടെ നിർദേശമനുസരിച്ച് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറണം. നദിക്കരകളിലും അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങളിലും താമസിക്കുന്നവരും മുൻകരുതൽ സ്വീകരിക്കണം. ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ ദുർബലമായ വീടുകളിലും സുരക്ഷിതമല്ലാത്ത മേൽക്കൂരകളുള്ള വീടുകളിലും താമസിക്കുന്നവർ പ്രത്യേക ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.
അതേസമയം അപകടസാധ്യത കണക്കിലെടുത്ത് തീരദേശ മേഖലയിലും ജാഗ്രത ശക്തമാക്കിയിട്ടുണ്ട്. കടലാക്രമണത്തിനും ഉയർന്ന തിരമാലയ്ക്കും സാധ്യതയുള്ളതിനാൽ തീരദേശവാസികളും മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണം. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിൽ ഇറക്കുന്നത് ഒഴിവാക്കണം. ബീച്ചുകളിലേക്കുള്ള യാത്രയും കടലിലിറങ്ങിയുള്ള വിനോദങ്ങളും പൂർണമായി ഒഴിവാക്കണമെന്ന് നിർദേശമുണ്ട്. മത്സ്യബന്ധന യാനങ്ങൾ ഹാർബറുകളിൽ സുരക്ഷിതമായി കെട്ടിയിടുകയും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കുകയും വേണം. കനത്ത മഴയ്ക്കിടെ നദികളിലും മറ്റ് ജലാശയങ്ങളിലും ഇറങ്ങുകയോ നദികൾ മുറിച്ചുകടക്കുകയോ ചെയ്യരുതെന്നും ജലാശയങ്ങൾക്ക് സമീപം കാഴ്ച കാണാനും സെൽഫിയെടുക്കാനും കൂട്ടംകൂടി നിൽക്കാനും പാടില്ലെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

Comments