More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

‘ട്രം‌പിന്റെ മകനെ എവിടെ, എങ്ങനെ കൊല്ലണം': ട്രംപിന്റെ മകനെ ലക്ഷ്യമിട്ട് ഇറാൻ സ്റ്റേറ്റ് ടിവി; പാരിതോഷികവും പ്രഖ്യാപിച്ചു

Authored by Web Desk | Last updated: 25 Aug 2026, 8:53 AM | 2 min read

Print

പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ 20 വയസ്സുകാരനായ മകൻ ബാരൻ ട്രംപിനെ ലക്ഷ്യമിട്ട് ഇറാനിയൻ സ്റ്റേറ്റ് ടെലിവിഷൻ ഒരു വീഡിയോ സംപ്രേഷണം ചെയ്തതായി റിപ്പോർട്ട്.

‘ട്രം‌പിന്റെ മകനെ എവിടെ, എങ്ങനെ കൊല്ലണം': ട്രംപിന്റെ മകനെ ലക്ഷ്യമിട്ട് ഇറാൻ സ്റ്റേറ്റ് ടിവി; പാരിതോഷികവും പ്രഖ്യാപിച്ചു
വാഷിംഗ്ടൺ: പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ 20 വയസ്സുകാരനായ മകൻ ബാരൻ ട്രംപിനെ ലക്ഷ്യമിട്ട് ഇറാനിയൻ സ്റ്റേറ്റ് ടെലിവിഷൻ ഒരു വീഡിയോ സംപ്രേഷണം ചെയ്തതായി റിപ്പോർട്ട്. ബാരൻ തങ്ങളുടെ നിരീക്ഷണത്തിലാണെന്നും വധിക്കാൻ 10 ദശലക്ഷം ഡോളർ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ടെന്നുമാണ് ഇതിൽ അവകാശപ്പെടുന്നത്. ട്രം‌പ് അനുകൂല സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും ബാരന്റെ സുഹൃത്തുമായ ബോ ലൂഡൻ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

യു എസ് പ്രഥമ വനിത മെലാനിയ ട്രംപിനെ ലക്ഷ്യമിട്ട് ഇറാനിയൻ സ്റ്റേറ്റ് ടിവി പുറത്തിറക്കിയ വീഡിയോയ്ക്ക് പിന്നാലെയാണ് ഇറാൻ സ്റ്റേറ്റ് ടിവി ഡൊണാൾഡ് ട്രംപിന്റെ മകൻ ബാരൻ ട്രംപിനെ ലക്ഷ്യമിട്ടുള്ള വിഡീയോയും പുറത്തിറക്കിയത്. ഇറാൻറെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സുമായി ബന്ധമുള്ള ഇറാനിയൻ സ്റ്റേറ്റ് മീഡിയ ഔട്ട്ലെറ്റ് ആയ ചാനൽ 3 ആണ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ദൃശ്യങ്ങൾ സംപ്രേഷണം ചെയ്തത്.

"ബാരൻ ട്രംപിനെ നമ്മൾ എവിടെ, എങ്ങനെ കൊല്ലണം?" എന്ന തലക്കെട്ടിലുള്ള ഈ വീഡിയോയിൽ, ബാരൻ പഠിക്കുന്ന ന്യൂയോർക്കിലെ സർവ്വകലാശാലയുടെ ലൊക്കേഷനും, രഹസ്യാന്വേഷണ വിഭാഗമായ സീക്രട്ട് സർവീസിന്റെ സുരക്ഷാ സ്ഥാനങ്ങളും അകമ്പടി വാഹനങ്ങളുടെ വിശദാംശങ്ങളും പ്രദർശിപ്പിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു.

സീക്രട്ട് സർവീസിന്റെ സുരക്ഷ മറികടന്ന് പേരുവിവരങ്ങൾ വെളിപ്പെടുത്താത്ത ഒരു സ്ത്രീ ബാരനെ രഹസ്യമായി കണ്ടുമുട്ടുന്ന്തിൽ വിജയിച്ചുവെന്നും സംപ്രേഷണത്തിൽ അവകാശപ്പെടുന്നുണ്ട്. പ്രസിഡന്റിന്റെ മകൻ സ്വകാര്യ ആശയവിനിമയങ്ങൾക്കായി എക്സ്ബോക്സ് കൺസോളാണ് ഉപയോഗിക്കുന്നതെന്നും അതിൽ ആരോപിക്കുന്നു.

മെലാനിയ ട്രംപിനെ ലക്ഷ്യമിട്ട് ഇറാനിയൻ സ്റ്റേറ്റ് ടെലിവിഷൻ കഴിഞ്ഞ മാസം മറ്റൊരു വീഡിയോ സംപ്രേഷണം ചെയ്തിരുന്നു. മെലാനിയ തന്റെ മോട്ടോർകേഡിൽ യാത്ര ചെയ്യുന്നതിന്റെയും ന്യൂയോർക്ക് നഗരത്തിലെ വിവിധ സ്ഥലങ്ങൾ സന്ദർശിക്കുന്നതിന്റെയും ദൃശ്യങ്ങൾ ആ വീഡിയോയിൽ ഉണ്ടായിരുന്നു. ഷോപ്പിംഗിനായി എത്താറുള്ള ആഡംബര ഡിസൈനർ സ്റ്റോറുകളും അതിൽ തിരിച്ചറിഞ്ഞിരുന്നു. "ആഗോള സ്വതന്ത്ര പോരാളികൾ" എന്ന് വിശേഷിപ്പിച്ചവരുടെ ഓപ്പറേഷനുകൾക്ക് അവരുടെ ഷോപ്പിംഗ് യാത്രകൾ അവസരമൊരുക്കുമെന്നാണ് പ്രക്ഷേപണം സൂചിപ്പിച്ചത്. മെലാനിയ വാങ്ങാൻ സാധ്യതയുള്ള വസ്ത്രങ്ങളിൽ വിഷപ്പുകയോ നാഡീവ്യൂഹത്തെ തളർത്തുന്ന വിഷാംശമോ ഉപയോഗിക്കാമെന്നും വീഡിയോയിൽ നിർദ്ദേശിച്ചിരുന്നു. പ്രക്ഷേപണത്തിന്റെ അവസാനത്തിൽ, ശ്രദ്ധ പ്രസിഡന്റിന്റെ മകനിലേക്ക് തിരിയുകയും ബാരൻ ട്രംപിന് നേരിട്ടുള്ള മുന്നറിയിപ്പ് നൽകുകയും ചെയ്തു.

"ഇത് തുടക്കം മാത്രമാണ്. ബാരൻ ട്രംപ്, ഞങ്ങൾക്കായി കാത്തിരിക്കൂ" എന്ന മുന്നറിയിപ്പോടെയാണ് മുൻ വീഡിയോ അവസാനിച്ചത്. ബാരൻ നിലവിൽ ന്യൂയോർക്കിൽ കോളേജിൽ പഠിക്കുകയാണ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെയും മെലാനിയ ട്രംപിന്റെയും ഇളയ മകനാണ് അദ്ദേഹം.

ബാരനും മെലാനിയയ്ക്കും യുഎസ് സീക്രട്ട് സർവീസിന്റെ 24 മണിക്കൂറും ഉള്ള സംരക്ഷണം ലഭിക്കുന്നുണ്ട്. ന്യൂയോർക്കിലെ ട്രംപ് ടവർ, ന്യൂജേഴ്സിയിലെ ബെഡ്മിൻസ്റ്റർ ഗോൾഫ് ക്ലബ്, ഫ്ലോറിഡയിലെ മാർ-എ-ലാഗോ എസ്റ്റേറ്റ്, വൈറ്റ് ഹൗസ് എന്നിവയുൾപ്പെടെയുള്ള സ്ഥലങ്ങളിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നതെന്ന് ന്യൂയോർക്ക് പോസ്റ്റിന്റെ റിപ്പോർട്ടിൽ പറയുന്നു.

Tags

  • donald trump
  • barron trump
  • kill plot

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

യുഎസിൽ രണ്ട് മലയാളി യുവതികൾ കൊല്ലപ്പെട്ടു; ഒപ്പം താമസിച്ചിരുന്ന യുവതി പിടിയിൽ

യുഎസിൽ രണ്ട് മലയാളി യുവതികൾ കൊല്ലപ്പെട്ടു; ഒപ്പം താമസിച്ചിരുന്ന യുവതി പിടിയിൽ

പാക് പ്രസിഡന്റിന്റെ മകൻ ബിലാവൽ ഭൂട്ടോ യൂറോപ്യൻ രാജകുമാരിയെ വിവാഹം കഴിക്കുന്നു?

പാക് പ്രസിഡന്റിന്റെ മകൻ ബിലാവൽ ഭൂട്ടോ യൂറോപ്യൻ രാജകുമാരിയെ വിവാഹം കഴിക്കുന്നു?

photo; AI pic

ടിക്കറ്റ് ബുക്ക് ചെയ്തു, കൃത്യസമയത്ത് എത്തി; ഒടുവിൽ ‘ബസില്ലെന്ന്’ കെ.എസ്.ആർ.ടി.സി

photo-facebook

ആറന്മുള ഉതൃട്ടാതി വള്ളംകളി: എ ബാച്ചിൽ മേലുകരയും ബി ബാച്ചിൽ കോറ്റാത്തൂർ കൈതക്കോടിയും ജോതാക്കൾ

photo ; facebook

തളിപ്പറമ്പിലെ പരാജയത്തിന് കാരണം ഇടതുവിരുദ്ധ പ്രചാരണം; ടി.കെ ഗോവിന്ദനെതിരെ പിണറായി

ബാർ ഉടമകളിൽ നിന്ന് മാസപ്പടി; ആറ് എക്സൈസ് ഉദ്യോഗസ്ഥർക്ക് കൂടി സസ്‌പെൻഷൻ

ബാർ ഉടമകളിൽ നിന്ന് മാസപ്പടി; ആറ് എക്സൈസ് ഉദ്യോഗസ്ഥർക്ക് കൂടി സസ്‌പെൻഷൻ

Comments