ഇസ്ലാമാബാദ്: ഇറാന് സന്ദര്‍ശനത്തിനു മുന്നോടിയായി പാക് സൈനിക മേധാവി അസിം മുനീര്‍ കഴിഞ്ഞയാഴ്ച യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി സംസാരിച്ചതായി റിപ്പോര്‍ട്ട്. ഇറാനും സഖ്യകക്ഷികള്‍ക്കുമെതിരേ കൂടുതല്‍ സാമ്പത്തിക ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയ സാഹചര്യത്തില്‍കൂടിയാണ് അസിം മുനീര്‍ ട്രംപിനെ വിളിച്ചത്.
ഇറാന് അധികൃതരുമായുള്ള ചര്ച്ചകള്ക്കയി അസിം മുനീര്‍ ഇന്നലെ ടെഹ്റാനിലെത്തി. യു.എസും ഇറാനും തമ്മില്‍ സംഘര്‍ഷം വര്‍ധിക്കുന്ന സാഹചര്യത്തില്‍ മധ്യസ്ഥശ്രമങ്ങളുടെ ഭാഗമായാണ് അസിം മുനീറിന്റെ സന്ദര്‍ശനമെന്നു പാക് സൈനികവൃത്തങ്ങള്‍ പറഞ്ഞു.
സുരക്ഷയും സമാധാനവുമാണു സന്ദര്‍ശനത്തിന്റെ പ്രധാന ലക്ഷ്യമെന്ന് ഇറാനിയന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ട്രംപുമായി വ്യക്തിപരമായ അടുപ്പം സൂക്ഷിക്കുന്ന മുനീര്‍, ഇറാന് പരമോന്നത നേതാവ് ആയത്തുള്ള മൊജ്തബ ഖമനേയിയുമായി അടുത്ത വൃത്തങ്ങളെ കാണുമെന്നാണ് സൂചന.
പാകിസ്താന്റെ സഖ്യരാജ്യമായ സൗദി അറേബ്യയ്ക്കെതിരെ ഇറാന് അനുകൂല ഹൂതി പോരാളികള്‍ നടത്തിയ സമീപകാല ആക്രമണങ്ങളും പാകിസ്താന്, തുര്‍ക്കി, സൗദി അറേബ്യ എന്നിവര്‍ ഒപ്പുവെച്ച പരസ്പര പ്രതിരോധ കരാറും ചര്‍ച്ചചെയ്തേക്കും.
അതിനിടെ, ഇറാന്റെ വ്യാപാര പങ്കാളികളെ ലക്ഷ്യമിട്ട് 'എക്കാലത്തെയും വലിയ സാമ്പത്തിക ആക്രമണം' നടപ്പാക്കുമെന്ന് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് മുന്നറിയിപ്പ് നല്കി. 'പുലര്‍ച്ചെ ഒരു സാമ്പത്തിക ഡി-ഡേ ആരംഭിക്കുകയാണ് ഒരു എതിരാളിക്കെതിരേ ഇതുവരെ നടത്തിയിട്ടുള്ളതില്‍വച്ച് ഏറ്റവും വലിയ സാമ്പത്തിക ആക്രമണം.'- കഴിഞ്ഞ ഞായറാഴ്ച ഫിനാന്‍ഷ്യല്‍ ടൈംസില്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തില്‍ ബെസന്റ് എഴുതി.
ഇറാന് ഏതെങ്കിലും തരത്തിലുള്ള സഹായം നല്കുന്ന രാജ്യങ്ങള്‍ക്കെതിരേ കടുത്ത ഉപരോധം ഏര്‍പ്പെടുത്തുമെന്ന് ട്രംപ് കഴിഞ്ഞയാഴ്ച അറിയിച്ചിരുന്നു.
എന്നാല്‍ യു.എസിന്റെ ഭീഷണി തള്ളിയ ഇറാന്, 'സാമ്പത്തിക യുദ്ധം തുടരുകയാണെങ്കില്‍' ഗള്‍ഫില്‍ നിന്നുള്ള മുഴുവന്‍ എണ്ണ കയറ്റുമതിയും നിര്‍ത്തലാക്കുമെന്നു മുന്നറിയിപ്പ് നല്കി. അനുമതിയില്ലാതെ ഹോര്‍മുസ് കടലിടുക്കിലൂടെ കപ്പലുകള്‍ കടന്നുപോകരുതെന്നും അറിയിച്ചു. ഹോര്‍മുസ് കടലിടുക്കിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഒമാന്‍ വിദേശകാര്യ മന്ത്രി ഇന്ന് ഇറാന് സന്ദര്‍ശിക്കും.

Comments