തിരുവനന്തപുരം: യുഡിഎഫ് സർക്കാർ 100 ദിവസം പിന്നിടുന്ന അവസരത്തിൽ, സർക്കാർ വിമർശനത്തിന് അതീതമല്ല എന്ന് മുഖ്യമന്ത്രി. മന്ത്രിമാർ ആരും വിമർശനത്തിന് അതീതരല്ല എന്നും തെറ്റുകൾ ചൂണ്ടിക്കാണിച്ചാൽ തിരുത്തുമെന്നും മുഖ്യമന്ത്രി വിഡി സതീശൻ ഒരു ലേഖനത്തിൽ പറഞ്ഞു. അതേസമയം വളഞ്ഞിട്ട് ആക്രമിക്കാനാണ് ശ്രമിക്കുന്നതെങ്കിൽ തള്ളിക്കളയും എന്നും മുഖ്യമന്ത്രി വ്യക്തമാക്കുന്നു.
മൂന്ന് മാസം തികയുന്നതിനു മുമ്പു തന്നെ സർക്കാരിനെതിരെ ഹീനമായ ആക്രമണമുണ്ടായി. ചില മാധ്യമങ്ങളുടെ സഹായത്തോടെയായിരുന്നു ചിലർ സക്കാരിനെതിരെ പ്രവർത്തിച്ചത്. വാർത്തകളിൽ ഇടപെടുന്നു എന്നായിരുന്നു പ്രചരണം. എന്നാൽ മെറ്റ അക്കാര്യം വിശദീകരിച്ചു. ഇനി അതേക്കുറിച്ച് എന്താണ് പറയാനുള്ളതെന്നും മുഖ്യമന്ത്രി ചോദിക്കുന്നു.
അതേസമയം, വിഡി സതീശൻ സർക്കാർ 100 ദിവസം പിന്നിടുമ്പോൾ കൂടുതൽ വിമർശങ്ങൾ കേൾക്കേണ്ടി വന്നു എങ്കിലും മുൻ സർക്കാരിനെക്കാൾ കൂടുതൽ ജനകീയമാണെന്ന പ്രതിച്ഛായ സൃഷ്ടിക്കാൻ സാധിച്ചിട്ടുണ്ട്. സർക്കാരിനു അംഗീകാരം ലഭിച്ചതും വിമർശനത്തിനു കാരണമായതുമായ പ്രധാന സംഗതികൾ ഏതൊക്കെയെന്ന് നോക്കാം.
സർക്കാർ അവതരിപ്പിച്ച അഭിമാന പദ്ധതികൾക്ക് ഏറെ സ്വികാര്യത ലഭിച്ചു. പ്രിയദർശനിയും, മിഷൻ സമുദ്രയും , ഓപ്പറേഷൻ തൂഫാനും,മൈ പൊലീസ് സ്റ്റേഷനുമെല്ലാം ജനങ്ങൾ ഏറ്റെടുത്തു. അഭിമാന പദ്ധതിയായ പ്രിയദർശിനി ജനങ്ങൾക്കിടയിൽ വലിയ തരംഗം സൃഷ്ടിച്ചു എങ്കിലും ഗതാഗത മന്ത്രി സിപി ജോൺ നടത്തിയ സ്ത്രീകൾക്കെതിരായ പരാമർശം കരിനിഴലായി. എങ്കിലും അത് പദ്ധതിയെ ബാധിക്കാത്തിടത്തോളം വലിയ പ്രശ്നമായി കാണാൻ സാധിക്കില്ല. ലഹരിക്കെതിരെ യുദ്ധം പ്രഖ്യാപിച്ച ഓപ്പറേഷൻ തൂഫാനും, കേരള പൊലീസിന് പുതിയ മുഖം നൽകിയ മൈ പൊലീസ് സ്റ്റേഷനുകളും സർക്കാരിന്റെ സുപ്രധാന പ്രഖ്യാപനങ്ങളായി മാറി. ഇതിലൂടെ ആഭ്യന്തര വകുപ്പിന് നല്ല കൈയ്യടി നേടാൻ സാധിച്ചു. വിദ്യാഭ്യാസ മേഖല മെച്ചപ്പെടുത്താനായുള്ള മുകുളം, പ്രതിഭാ ശ്രീ, മധുരിതം, താരാപഥം, എ എറൈസ്, അക്വാറ്റി ഫിറ്റ് നീന്തൽ പദ്ധതിയും മാതൃകാപരമാണ്. കേരളത്തെ ഒരു ആഗോള മാരിടൈം ഹബ്ബായും പോർട്ട് സിറ്റിയായും മാറ്റുന്ന മിഷൻ സമുദ്ര തന്നെയാണ് യുഡിഎഫ് സർക്കാരിന്റെ മികച്ച പ്രോജക്ടുകളിൽ ഒന്ന്.
മന്ത്രി സണ്ണി ജോസഫിനെതിരെയുള്ള ബന്ധു നിയമന വിവാദവും ശബരിമല സ്വർണക്കൊളള കേസിലെ പ്രതിഭാഗം അഭിഭാഷകനെ സർക്കാർ അഭിഭാഷകനായി നിയമിച്ചതും സർക്കാരിന് പ്രതിപക്ഷത്തു നിന്നും ഭരണപക്ഷത്തു നിന്നും കടുത്ത വിമർശനം നേരിടാൻ കാരണമായിരുന്നു. പ്രതിഷേധം ശക്തമായതോടെ തീരുമാനങ്ങളിൽ നിന്ന് സർക്കാരിനു പിന്നോട്ടു പോകേണ്ടിവന്നു. എന്നാൽ, ശബരിമല സ്വർണ്ണക്കൊള്ള, നെയ്യ് വാങ്ങിയതിലെ ക്രമക്കേട്, മെസ്സി വിവാദം എന്നിവയിൽ സർക്കാർ ശക്തമായ നിലപാട് സ്വീകരിച്ചു. വിമർശനങ്ങൾ ഏൽക്കേണ്ടിവന്നു എങ്കിലും ആരോഗ്യരംഗവും ശക്തമായി മുന്നോട്ടുപോകുന്നു. എന്നാൽ വൈദ്യുതി വകുപ്പ് തലയിൽ വച്ചു തന്ന കുരിശാണെന്ന വകുപ്പ് മന്ത്രിയുടെ നിലപാട് കരിനിഴലായി. പ്രതിപക്ഷത്തിരുന്നപ്പോഴുള്ള നിലപാടുകളിൽ നിന്ന് വ്യത്യസ്തമായിരുന്നു പി.എം ശ്രീയിലും ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് കരാറുകൾ നൽകുന്നതിലുമുള്ള സർക്കാർ തീരുമാനങ്ങൾ.

Comments