തിരുവനന്തപുരം: വാഹനങ്ങളിൽ അനധികൃത രൂപമാറ്റം നടത്തുന്നവർക്കെതിരെ നടപടി കടുപ്പിച്ച് മോട്ടോർ വാഹനവകുപ്പ്. മോഡിഫിക്കേഷൻ കണ്ടെത്തി പിഴ ഈടാക്കാൻ ഗതാഗത കമ്മീഷണർ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ഒരു വാഹനത്തിൽ എത്ര അനധികൃത മോഡിഫിക്കേഷനുകൾ കണ്ടെത്തുന്നുവോ അത്രയും തവണ പിഴ ചുമത്തണമെന്നും മോഡിഫിക്കേഷനുകൾ നീക്കം ചെയ്ത് വാഹനം യഥാർഥ രൂപത്തിലേക്ക് മാറ്റിയെന്ന് ഉറപ്പാക്കണമെന്നും നിർദേശമുണ്ട്. വാഹന മോഡിഫിക്കേഷനെതിരെ മോട്ടോർ വാഹന എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർക്കൊപ്പം പോലീസും കർശന നടപടി സ്വീകരിക്കണമെന്ന ഹൈക്കോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.
വാഹനങ്ങളിൽ കണ്ടെത്തുന്ന ഓരോ ആൾട്ടറേഷനും നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച് ആവശ്യമായ പിഴ ചുമത്തണം. അനധികൃത ആൾട്ടറേഷൻ നീക്കം ചെയ്തശേഷം വാഹനം പരിശോധനയ്ക്ക് ഹാജരാക്കാൻ ഉടമയ്ക്ക് നിർദേശം നൽകണമെന്നും ഗതാഗത കമ്മീഷണർ വ്യക്തമാക്കി. കഴിഞ്ഞ മൂന്ന് മാസത്തിനിടെ എത്ര വാഹനങ്ങൾ പരിശോധിച്ചു, എത്ര രൂപ പിഴയായി ഈടാക്കി തുടങ്ങിയ വിവരങ്ങൾ അടുത്ത മാസം മൂന്നിനകം എല്ലാ ആർടിഒമാരും റിപ്പോർട്ട് നൽകണം. ഇന്നലെയാണ് ഇതുസംബന്ധിച്ച നിർദേശം ഗതാഗത കമ്മീഷണർ എല്ലാ ഉദ്യോഗസ്ഥർക്കും നൽകിയത്.
ഹൈക്കോടതിയുടെ നിർദേശത്തിന് പിന്നാലെയാണ് വാഹനങ്ങളിലെ ഓരോ അനധികൃത രൂപമാറ്റത്തിനും പ്രത്യേകമായി പിഴ ഈടാക്കുന്നത്. ഒരു വാഹനത്തിൽ നടത്തുന്ന ഓരോ അനധികൃത മോഡിഫിക്കേഷനും 5000 രൂപ വീതം പിഴ ഈടാക്കണമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. അടൂരിൽ രക്ഷാപ്രവർത്തനത്തിന് പോയ ജീപ്പിൽ ആറ് മോഡിഫിക്കേഷനുകൾ ഉണ്ടായിട്ടും ആകെ 5000 രൂപ മാത്രം പിഴ ചുമത്തിയ സംഭവത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് എസ്. മുരളീകൃഷ്ണ എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.
അനധികൃത മോഡിഫിക്കേഷനുകളിൽ തീവ്രപ്രകാശമുള്ള വിവിധ നിറങ്ങളിലുള്ള എൽഇഡി ലൈറ്റുകൾ, റെഡ്-ബ്ലൂ സ്ട്രോബ് ലൈറ്റുകൾ, അനധികൃത സൈറണുകൾ, വീൽ സ്പേസറുകൾ, വീതിയേറിയ ടയറുകൾ തുടങ്ങിയവയും ഉൾപ്പെടുന്നു. എതിര്ദിശയിൽനിന്നുള്ള തീവ്രപ്രകാശം ഡ്രൈവർമാരുടെ കാഴ്ച മറച്ച് അപകടത്തിന് കാരണമാകാമെന്ന് കോടതി ചൂണ്ടിക്കാട്ടി. വാഹനത്തിന്റെ ബോഡിക്ക് പുറത്തേക്ക് ചക്രം തള്ളിനിൽക്കുന്ന തരത്തിലുള്ള വീൽ സ്പേസറുകളും വീതിയേറിയ ടയറുകളും ഉപയോഗിക്കുന്നത് വഴിയാത്രക്കാരിലേക്ക് ചെളിയും വെള്ളവും തെറിക്കുന്നതിനും അപകടങ്ങൾക്കും കാരണമാകുമെന്നും കോടതി വ്യക്തമാക്കി. ഇതോടെ അനധികൃത വാഹന മോഡിഫിക്കേഷനുകൾക്കെതിരായ പരിശോധന സംസ്ഥാനത്ത് കൂടുതൽ ശക്തമാകുമെന്നാണ് സൂചന.

Comments