ഭോപ്പാൽ: 3,400 ചുംബനങ്ങളും, മൂന്നര മണിക്കൂറും, 900 രൂപയുടെ ലിപ്സ്റ്റിക്കും ഉപയോഗിച്ച് ഒരു സാധാരണ സ്വിഫ്റ്റ് കാറിനെ ഗ്വാളിയോറിലെ ഏറ്റവും പുതിയ സോഷ്യൽ മീഡിയ തരംഗമാക്കി മാറ്റാൻ നടത്തിയ ശ്രമം അൽപ്പം പാളി! വിചിത്രമായ ഈ "കിസ്സിംഗ് കാർ" റീൽ 55 ലക്ഷം വ്യൂകളാണ് നേടിയത്. എന്നാൽ ഇത് കണ്ടവരിൽ ഗ്വാളിയോർ ട്രാഫിക് പോലീസും ഉൾപ്പെട്ടതാണ് പ്രശ്നമായത്.
പോലീസ് വൈറൽ ചുംബന കാർ കാർ സ്റ്റേഷനിലെത്തിച്ച് 5,500 രൂപ പിഴയീടാക്കുക മാത്രമല്ല, കാമുകി കാറിനു നൽകിയ ചുംബനങ്ങൾ ഉടമ സ്വയം മായ്ച്ചുകളയുകയും ചെയ്തു്. ലിപ്സ്റ്റിക് ചുംബന മുദ്രകൾ കൊണ്ട് ഏതാണ്ട് പൂർണ്ണമായി മൂടിയ ഒരു സ്വിഫ്റ്റ് കാർ നഗരത്തിലെ റോഡിലൂടെ അതിവേഗം ഓടിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഈ അസാധാരണ കാഴ്ച ഓൺലൈനിൽ ശ്രദ്ധിക്കപ്പെടുകയും, തുടർന്ന് വാഹനം കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തു. അന്വേഷണം ഒടുവിൽ താതിപൂരിലെത്തി, അവിടെ വെച്ച് ട്രാഫിക് പോലീസ് സംഘം വാഹനം കണ്ടെത്തുകയും ട്രാഫിക് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവരുകയും ചെയ്തു. കാറിന്റെ ഉടമസ്ഥനായ ആദിത്യ സിക്കർവാറിനെയും ചോദ്യം ചെയ്യലിനായി വിളിപ്പിച്ചു.
വൈറൽ വീഡിയോ ഫോർമുല വിജയിപ്പിക്കാനുള്ള കഠിനമായ ശ്രമത്തിന്റെ കഥയാണ് പിന്നീട് പുറത്തുവന്നത്. ആദിത്യയുടെ കാറിന്റെ ബോഡി മുഴുവൻ തന്റെ പെൺസുഹൃത്ത് ഏകദേശം 3,400 ലിപ്സ്റ്റിക് ചുംബന മുദ്രകൾ കൊണ്ട് മൂടിയിരുന്നുവെന്ന് ആദിത്യ പറയുന്നു. ഈ പ്രവൃത്തിക്ക് ഏകദേശം മൂന്നര മണിക്കൂറോളം സമയമെടുക്കുകയും 800-900 രൂപ ചിലവാകുകയും ചെയ്തു. സോഷ്യൽ മീഡിയ ട്രെൻഡ് പിന്തുടരുക, അസാധാരണമായ എന്തെങ്കിലും ചെയ്യുക, റീൽ വൈറലാക്കുക എന്നതായിരുന്നു ലളിതമായ ആശയം എന്ന് അദ്ദേഹം പറഞ്ഞു.
പോലീസ് നടപടി ഉണ്ടാകുമ്പോഴേക്കും റീലിന് 55 ലക്ഷത്തോളം കാഴ്ചക്കാർ ലഭിച്ചിരുന്നുവെന്ന് ആദിത്യ പറഞ്ഞു. സംഭവത്തിനു ശേഷമുള്ള വിവരങ്ങൾ അനുസരിച്ച് അദ്ദേഹത്തിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ 2,952 ഫോളോവേഴ്സും 64 പോസ്റ്റുകളും ഉണ്ടായിരുന്നു. പോലീസ് നടപടിയെ തുടർന്ന് അദ്ദേഹം അക്കൗണ്ട് ബ്ലോക്ക് ചെയ്തു.

Comments