വാഷിങ്ടണ്‍: രണ്ടാംഘട്ടം സാമ്പത്തിക ഉപരോധത്തിലൂടെ ഇറാനെ വരിഞ്ഞുമുറുക്കാനൊരുങ്ങി അമേരിക്ക. ഇറാനുമായി വാണിജ്യ ഇടപാടുകള്‍ നടത്തുന്ന രാജ്യങ്ങളെയും സ്ഥാപനങ്ങളെയും വ്യക്തികളെയും ലക്ഷ്യമിട്ടാണ് 'ഇക്കണോമിക് ഡി-ഡേ' പ്രഖ്യാപിച്ച് ട്രംപ് ഭരണകൂടത്തിന്റെ നടപടി.
രണ്ടാംഘട്ടം സാമ്പത്തിക ഉപരോധം ഇറാന്റെ ഡിജിറ്റല്‍ സമ്പത്ത്, സാങ്കേതികവിദ്യകള്‍, സ്വര്‍ണനിക്ഷേപം, വ്യോമയാനം, കപ്പല്‍ ഗതാഗതം എന്നീ മേഖലകളിലേക്കും വ്യാപിപ്പിക്കുമെന്നു യു.എസ്. ധനകാര്യ സെക്രട്ടറി സ്കോട്ട് ബെസന്റ്് വ്യക്തമാക്കി.
ഇറാനുമായി എണ്ണ ഇടപാടില്‍ ഏര്‍പ്പെടുന്ന 60 വ്യക്തികള്‍, കമ്പനികള്‍, കപ്പലുകള്‍ എന്നിവയ്ക്കെതിരേ പുതുതായി ഉപരോധം പ്രഖ്യാപിച്ചിട്ടുണ്ട്. യൂറോപ്പ്, യു.എ.ഇ, ഹോങ്കോങ്, ചൈന, സിംഗപ്പുര്‍ എന്നിവിടങ്ങളിലെ സ്ഥാപനങ്ങളും ഉപരോധപ്പട്ടികയില്‍ ഉള്‍പ്പെടുന്നു.






Comments