ടെല്‍ അവീവ്: സ്ഫോടകവസ്തുക്കള്‍ നിറച്ച പട്ടങ്ങളും ബലൂണുകളും ഉപയോഗിച്ച് തങ്ങളുടെ മേഖലയില്‍ പുതിയ ആക്രമണം നടത്താന്‍ ഹമാസ് നീക്കം നടത്തുന്നതായി ഇസ്രയേല്‍. ഇവ പറത്തിവിടുന്നത് അവസാനിപ്പിച്ചില്ലെങ്കില്‍ കനത്ത തിരിച്ചടി നേരിടേണ്ടിവരുമെന്നും ഇസ്രയേല്‍ മുന്നറിയിപ്പ് നല്കി. ഗാസയില്‍നിന്ന് ഇസ്രയേല്‍ അതിര്‍ത്തിയിലേക്ക് പട്ടങ്ങളും ബലൂണുകളും പറത്തിവിടുന്നതിനെതിരേ കര്‍ശന നടപടി സ്വീകരിക്കാന്‍ പ്രതിരോധ സേനയ്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്സ് വ്യക്തമാക്കി.






Comments