
മോസ്കോ: ലോകത്തെ അമ്പരപ്പിച്ച് അമേരിക്കന്‍ സൈനികവിമാനം റഷ്യയില്‍. യുൈക്രന് അധിനിവേശത്തെത്തുടര്‍ന്ന് യു.എസ്-റഷ്യ ബന്ധം കലുഷിതമായി തുടരുന്നതിനിടെയാണ് സംഭവം. മോസ്കോയിലെ വ്നുക്കോവോ വിമാനത്താവളത്തില്‍ യു.എസ്. സൈനിക വിമാനം അപ്രതീക്ഷിതമായി ലാന്‍ഡ് ചെയ്തത് വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവച്ചിരിക്കുന്നത്. വിമാനത്തിന്റെ ലാന്‍ഡിങ്ങിനെക്കുറിച്ച് തങ്ങള്‍ക്ക് ഒരു വിവരവുമില്ലെന്നാണ് റഷ്യന്‍ ഭരണസിരാകേന്ദ്രമായ ക്രെംലിനില്‍ നിന്നുള്ള പ്രതികരണം. യു.എസ്. വിമാനത്തിന്റെ ലാന്‍ഡിങ്ങിനു പിന്നാലെ പല ഗൂഢസിദ്ധാന്തങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ പരക്കുന്നുണ്ട്. ഫ്ളൈറ്റ് ട്രാക്കിങ് വെബ്സൈറ്റായ ഫ്ളൈറ്റ് റഡാര്‍ നല്കുന്ന വിവരപ്രകാരം, അമേരിക്കന്‍ വ്യോമസേനയുടെ ബോയിങ് സി-17 ഗ്ലോബ്മാസ്റ്റര് 3 വിഭാഗത്തില്‍പ്പെട്ട ചരക്കു വിമാനമാണ് റഷ്യയിലിറങ്ങിയത്. സൈനികര്‍, ആയുധങ്ങള്‍, ടാങ്കടക്കമുള്ള മറ്റ് യുദ്ധോപകരണങ്ങള്‍ എന്നിവ ലോകത്തിന്റെ ഏത് കോണിലെത്തിക്കാനും യു.എസ്. ആശ്രയിക്കുന്നത് ോബ്മാസ്റ്റര് വിമാനങ്ങളെയാണ്. ലാത്വിയയുടെ തലസ്ഥാനമായ റിഗയില്‍നിന്ന് രാവിലെ 8.50ന് പറന്നുയര്‍ന്ന വിമാനമാണ് മോസ്കോയില്‍ ഇറങ്ങിയത്. ഈ അസാധാരണ പറക്കലിന്റെ ഉദ്ദേശ്യം അവ്യക്തമായി തുടരുകയാണ്. ഇതുമായി ബന്ധപ്പെട്ട് യു.എസോ റഷ്യയോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. വിമാനത്തില്‍ എന്താണെന്നോ ആരാണെന്നോ എന്നതും ഇപ്പോഴും രഹസ്യമാണ്. വിമാനത്തില്‍ ആരെങ്കിലും ഉണ്ടായിരുന്നോ എന്ന കാര്യവും വ്യക്തമല്ല.
യു.എസിലെ ആന്‍ഡ്രൂസ് വ്യോമതാവളം സ്ഥിതി ചെയ്യുന്ന ക്യാമ്പ് സ്പ്രിങ്സില്‍ നിന്നാണ് വിമാനം പുറപ്പെട്ടത്. യു.എസ്. പ്രസിഡന്റടക്കമുള്ള വി.വി.ഐ.പികളുടെ ഗതാഗതത്തിനുള്ള പ്രധാന കേന്ദ്രം കൂടിയാണ് ആന്‍ഡ്രൂസ് വ്യോമതാവളം.






Comments