ജീവിതത്തിൽ ചില സന്തോഷങ്ങൾക്ക് വലിയ ആഘോഷങ്ങളൊന്നും ആവശ്യമില്ല. ഏറെ നാളായി കാത്തിരുന്ന ഒരു ചെറിയ ആഗ്രഹം സഫലമാകുന്ന നിമിഷം മാത്രം മതി, അത് ജീവിതത്തിലെ ഏറ്റവും മനോഹരമായ ഓർമയായി മാറാൻ. അത്തരമൊരു നിമിഷമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മാതാപിതാക്കൾ ആദ്യമായി വിമാനത്തിൽ യാത്ര ചെയ്യുന്നതിന്റെ സന്തോഷം മകൾ പകർത്തിയ വീഡിയോയാണ് ശ്രദ്ധ നേടുന്നത്.
നാൻസി ഗുപ്തയാണ് മാതാപിതാക്കളുടെ ആദ്യ വിമാനയാത്രയുടെ ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. വിമാനത്തിന്റെ ജനാലയിലൂടെ പുറത്തേക്ക് നോക്കുമ്പോൾ കാണുന്ന മേഘങ്ങളുടെ മനോഹരമായ കാഴ്ചയോടെയാണ് വീഡിയോ തുടങ്ങുന്നത്. പിന്നാലെ ക്യാമറ മാതാപിതാക്കളിലേക്ക് തിരിയുന്നു. പുതിയ അനുഭവത്തിന്റെ കൗതുകത്തിലും സന്തോഷത്തിലുമാണ് ഇരുവരും പുറത്തേക്ക് നോക്കിയിരിക്കുന്നത്. അമ്മ ക്യാമറയിലേക്ക് തിരിഞ്ഞ് പുഞ്ചിരിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
എന്നാൽ വീഡിയോയിലെ ഏറ്റവും ഹൃദയസ്പർശിയായത് നാൻസി പങ്കുവെച്ച കുറിപ്പാണ്. "ഞാൻ ആദ്യ ചുവടുകൾ വെച്ചപ്പോൾ എന്റെ കൈപിടിച്ചവർ, ഇന്ന് അവരുടെ ആദ്യ വിമാനയാത്ര നടത്തുന്നത് കാണുന്നു. ജീവിതം പൂർണവട്ടം പൂർത്തിയാക്കിയതുപോലെ" എന്നായിരുന്നു അവളുടെ കുറിപ്പ്. ഒരിക്കൽ തങ്ങളുടെ മകളുടെ ഓരോ പുതിയ ചുവടുകളും മാതാപിതാക്കൾ ആവേശത്തോടെ കണ്ടുനിന്നെങ്കിൽ, ഇന്ന് അവർ പുതിയൊരു അനുഭവത്തിലേക്ക് കടക്കുന്നത് മകൾ നോക്കിനിൽക്കുകയായിരുന്നു.
വീഡിയോ സോഷ്യൽ മീഡിയയിൽ എത്തിയതോടെ നിരവധി പേരാണ് വൈകാരിക പ്രതികരണങ്ങളുമായി എത്തിയത്. "നിങ്ങൾ എന്നെ കരയിച്ചു", "ഇത് എല്ലാ മധ്യവർഗ കുടുംബങ്ങളുടെയും സ്വപ്നമാണ്", "നിങ്ങളുടെ കാഴ്ചയാണ് ഏറ്റവും വിലപ്പെട്ടത്" തുടങ്ങിയ കമന്റുകളാണ് ലഭിച്ചത്. വിമാനയാത്രയുടെ കാഴ്ചകളേക്കാൾ മാതാപിതാക്കളുടെ മുഖത്തെ സന്തോഷം പകർത്താനാണ് നാൻസി ശ്രമിച്ചത്. അതുതന്നെയാണ് വീഡിയോയെ മറ്റൊരു മനോഹരമായ കുടുംബ ഓർമയായി മാറ്റിയതും.

Comments