ഒരു ബോക്സിങ് മത്സരത്തിൽ എതിരാളിയെ വീഴ്ത്തിയാൽ വിജയാഘോഷം സ്വാഭാവികമാണ്. എന്നാൽ മത്സരാർത്ഥികൾ മനുഷ്യരല്ല, ഹ്യൂമനോയിഡ് റോബോട്ടുകളാണെങ്കിലോ? ചൈനയിൽ നടന്ന വേൾഡ് ഹ്യൂമനോയിഡ് റോബോട്ട് ഗെയിംസിലെ ഒരു മത്സരത്തിനിടെയുണ്ടായ രസകരമായ സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കിക്കിനിടെ ബാലൻസ് തെറ്റി വീണ റോബോട്ടിനെ കണ്ട എതിരാളി നടത്തിയ ആഘോഷമാണ് വീഡിയോയെ ശ്രദ്ധേയമാക്കിയത്.
രണ്ട് ഹ്യൂമനോയിഡ് റോബോട്ടുകൾ തമ്മിലുള്ള ബോക്സിങ് മത്സരത്തിനിടെയാണ് സംഭവം. മത്സരത്തിനിടെ ഒരു റോബോട്ട് സ്പിന്നിങ് ഹെഡ് കിക്ക് നടത്താൻ ശ്രമിച്ചു. എന്നാൽ കിക്ക് പൂർത്തിയാക്കുന്നതിന് മുമ്പ് ബാലൻസ് നഷ്ടപ്പെട്ട റോബോട്ട് നിലത്തേക്ക് വീഴുകയായിരുന്നു. എതിരാളിയെ ആക്രമിക്കാൻ ശ്രമിച്ച നീക്കം പാളിയതോടെ മത്സരം അപ്രതീക്ഷിതമായ വഴിത്തിരിവിലെത്തി.
എതിരാളി റോബോട്ട് ഉടൻ തന്നെ പ്രതികരിക്കാതെ അൽപ്പനേരം നിശ്ചലമായി നിന്നു. പിന്നാലെ വിജയിച്ചതിന്റെ ആഘോഷമെന്നോണം നൃത്തം ചെയ്യാൻ തുടങ്ങി. നിലത്ത് വീണുകിടക്കുന്ന റോബോട്ടിന് മുന്നിൽ മറ്റേ റോബോട്ട് നടത്തിയ ഈ 'വിജയനൃത്തം' തന്നെയാണ് മത്സരത്തിന്റെ ഏറ്റവും കൗതുകകരമായ കാഴ്ചയായി മാറിയത്. റോബോട്ടുകളുടെ പോരാട്ടം മാത്രമല്ല, മത്സരത്തിനിടെ അവയുടെ പ്രോഗ്രാം ചെയ്ത ചലനങ്ങളും പെരുമാറ്റങ്ങളും കാണികൾക്ക് വേറിട്ട അനുഭവമായി.
ഇതിനിടെ ഇതേ റോബോട്ട് ഗെയിംസിൽ മറ്റൊരു സംഭവവും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. വെയ്റ്റ് ലിഫ്റ്റിങ് മത്സരത്തിനിടെ ഒരു റോബോട്ടിന് ബാലൻസ് നഷ്ടപ്പെട്ട് ജഡ്ജിമാരുടെ മേശയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. കനത്ത ഭാരം ഉയർത്തുന്നതിനിടെ റോബോട്ടുകളുടെ ബാലൻസ്, സന്ധികളിലെ ടോർക്ക്, സ്ഥിരത എന്നിവ പരീക്ഷിക്കുന്ന വിഭാഗത്തിലാണ് സംഭവം നടന്നത്. ചൈനയിലെ റോബോട്ട് ഗെയിംസിൽ നിന്നുള്ള ഇത്തരം ദൃശ്യങ്ങൾ സാങ്കേതികവിദ്യയുടെ വളർച്ചയ്ക്കൊപ്പം അതിന്റെ രസകരമായ പരാജയങ്ങളും സോഷ്യൽ മീഡിയയിൽ എത്ര വേഗത്തിലാണ് ശ്രദ്ധ നേടുന്നതെന്ന് കാണിക്കുകയാണ്.

Comments