തിരുവനന്തപുരം: ഇന്ന് ഓണം ആഘോഷിക്കുന്ന മലയാളികള്‍ക്ക് ആശംസകളുമായി ദേശീയ നേതാക്കള്‍ മുതല്‍ രംഗത്ത്. സാമൂഹ്യമാധ്യമങ്ങളിലൂടെ രാഷ്ട്രപതിയും പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവുമെല്ലാം ആശംസയുമായി എത്തിയിട്ടുണ്ട്.
ഈദ്, ഓണം ആശംസകളുമായി രാഷ്ട്രപതി ദ്രൗപതി മുര്മുവാണ്്് ആദ്യമെത്തിയത്. ഈദ് വൈകുന്നേരമാണ് കേരളീയര്‍ക്ക് രാഷ്ട്രപതി ഈദ്, ഓണം ആശംസകള്‍ നേര്‍ന്നിരിക്കുന്നത്. രാജ്യത്തെ മുഴുവന്‍ പൗരന്മാര്ക്കും പ്രത്യേകിച്ച് വിദേശത്തും ഇന്ത്യയിലും ജീവിക്കുന്ന കേരളീയര്‍ക്കും ഓണം ആശംസകള്‍ എന്നാണ് രാഷ്ട്രപതി ദ്രൗപതി മുര്‍മു കുറിച്ചിരിക്കുന്നത്.
സമ്പന്നമായ സംസ്കാരത്തിന്റെയും സാഹോദര്യത്തിന്റെയും ഉത്സവമാണ് ഓണം. വള്ളം കളി, തനത് കലാരൂപങ്ങള്‍, സംഗീതം, കായിക മത്സരങ്ങള്‍ എന്നിവയെല്ലാം ഓണവുമായി ബന്ധപ്പെട്ടുകിടക്കുന്നു. ഇതെല്ലാം കേരളത്തിന്റെ മൂല്യങ്ങളും സംസ്കാരവും വിളിച്ചോതുന്നതാണെന്നും രാഷ്ട്രപതി കുറിച്ചു. ആഘോഷങ്ങള്‍ സന്തോഷവും സമാധാനവും സമൃദ്ധിയും ആരോഗ്യവും നല്‍കുകയും ദേശീയ പുരോഗതിക്ക് അനിവാര്യമാണെന്നും മുര്‍മു കുറിച്ചു.
സന്തോഷത്തിന്റെയും ഒത്തൊരുമയുടെയും സമൃദ്ധിയുടെയും മനോഭാവത്തിന് ഓണം കൂടുതല്‍ കരുത്തുപകരട്ടെയെന്ന് പ്രധാനമന്ത്രി ആശംസിച്ചു. മലയാളത്തിലും ഇംഗ്ലീഷിലുമായാണ് പ്രധാനമന്ത്രി ഓണാശംസകള്‍ നേര്‍ന്നത്. ഏവര്‍ക്കും മനോഹരമായ ഓണം ആശംസിക്കുന്നു. ലോകമെമ്പാടും വലിയ ആവേശത്തോടെ ആഘോഷിക്കപ്പെടുന്ന ഊര്‍ജസ്വലമായ ഉത്സവമാണിത്. ഈ ഉത്സവം സന്തോഷത്തിന്റെയും ഒത്തൊരുമയുടെയും സമൃദ്ധിയുടെയും മനോഭാവത്തിന് കൂടുതല്‍ കരുത്തുപകരട്ടെയെന്ന് പ്രധാനമന്ത്രി കുറിച്ചു.
മുഖ്യമന്ത്രി വി ഡി സതീശനും ഓണാശംകള്‍ നേര്‍ന്നു. പ്രകൃതി ദുരന്തമുണ്ടാക്കിയ പ്രയാസങ്ങള്‍ ഇപ്പോഴും മാറിയിട്ടില്ലെന്നും അതിജീവനത്തിനുളള കരുത്തും ആത്മവിശ്വാസവുമാണ് ഒരോ ആഘോഷങ്ങളിലൂടെയും നാം കൈവരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. വിലക്കയറ്റമില്ലാത്ത ഓണാഘോഷത്തിനു വേണ്ടിയുള്ള എല്ലാ സംവിധാനങ്ങളും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. സന്തോഷവും മുന്നോട്ടുള്ള യാത്രയില്‍ കരുത്തും നല്കുന്നതാകട്ടെ ഇത്തവണത്തെ തിരുവോണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മതനിരപേക്ഷതയും ജനാധിപത്യ മൂല്യങ്ങളും മാനവികതയും കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള പുതിയ പ്രതീക്ഷകള്‍ക്ക് ഈ ഓണം തുടക്കമാകട്ടെയെന്ന് പിണറായി വിജയന് കുറിച്ചു. പ്രതിസന്ധികളെയും പ്രയാസങ്ങളെയും അതിജീവിച്ച് പ്രതീക്ഷയോടെ മുന്നോട്ടുപോകാനുള്ള കരുത്ത് നമുക്ക് ഈ ഓണം പകരട്ടെ. എല്ലാവരുടെയും ജീവിതത്തില്‍ സന്തോഷവും സമാധാനവും ഐശ്വര്യവും നിറയട്ടെയെന്നും പ്രതിപക്ഷ നേതാവ് ആശംസിച്ചു.

Comments