പ്രണയം പ്രകടിപ്പിക്കാൻ പലർക്കും പല വഴികളാണ്. എന്നാൽ മധ്യപ്രദേശിലെ ഗ്വാളിയറിൽ നിന്നുള്ള ഈ പ്രണയപ്രകടനം സോഷ്യൽ മീഡിയയിൽ വൈറലായതോടെ സംഗതി എത്തിയത് നേരെ ട്രാഫിക് പൊലീസിന് മുന്നിൽ. കാമുകി കാറിൽ ചുംബനപ്പാടുകൾ നിറച്ചതോടെ യുവാവിന്റെ കാർ തന്നെ ‘കിസ്സിങ് കാർ’ ആയി മാറുകയായിരുന്നു.
ഗ്വാളിയർ സ്വദേശി ആദിത്യ സികർവാറിന്റെ കാറിലാണ് കാമുകി ഏകദേശം 3400 ലിപ്സ്റ്റിക് ചുംബനപ്പാടുകൾ പതിപ്പിച്ചത്. വിദേശത്ത് പ്രചാരത്തിലുള്ള ഒരു ട്രെൻഡ് പിന്തുടർന്നായിരുന്നു വ്യത്യസ്തമായ പരീക്ഷണം. ഏകദേശം മൂന്നര മണിക്കൂറോളം സമയമെടുത്താണ് കാറിന്റെ ശരീരം മുഴുവൻ ലിപ്സ്റ്റിക് പാടുകൾ കൊണ്ട് നിറച്ചത്. പിന്നീട് ഇതിന്റെ വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചതോടെ സംഭവം അതിവേഗം വൈറലായി.
വീഡിയോ വൈറലായതിന് പിന്നാലെയാണ് പൊലീസിന്റെ ശ്രദ്ധയും ഈ ‘കിസ്സിങ് കാറിലേക്ക്’ എത്തിയത്. നഗരത്തിലെ റോഡിലൂടെ ഇത്തരത്തിൽ അലങ്കരിച്ച കാർ ഓടിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ ട്രാഫിക് പൊലീസ് വാഹനത്തെ കണ്ടെത്തി യുവാവിനെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. വാഹനത്തിൽ മാറ്റം വരുത്തിയതും ട്രാഫിക് നിയമലംഘനങ്ങളും ചൂണ്ടിക്കാട്ടി മോട്ടോർ വാഹന നിയമപ്രകാരം 5500 രൂപയുടെ ചലാൻ ചുമത്തി. കാറിലുണ്ടായിരുന്ന മുഴുവൻ ലിപ്സ്റ്റിക് പാടുകളും നീക്കം ചെയ്യാനും പൊലീസ് നിർദേശിച്ചു.
സംഭവം നിയമവിരുദ്ധമാണെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്ന് ആദിത്യ പിന്നീട് പ്രതികരിച്ചു. പൊലീസിന്റെ നിർദേശപ്രകാരം കാർ മുഴുവൻ വൃത്തിയാക്കി പാടുകൾ നീക്കം ചെയ്തതായും പിഴ അടച്ചതായും അദ്ദേഹം പറഞ്ഞു. വൈറലാകാനുള്ള ഒരു വ്യത്യസ്ത ശ്രമം ലക്ഷക്കണക്കിന് ആളുകളുടെ ശ്രദ്ധ നേടിയെങ്കിലും ഒടുവിൽ അതിന്റെ വിലയായി 5500 രൂപ നൽകേണ്ടിവന്നതോടെ സോഷ്യൽ മീഡിയയിലെ ഈ ‘പ്രണയ പരീക്ഷണം’ ഇപ്പോൾ വലിയ ചർച്ചയായിരിക്കുകയാണ്.

Comments