വണ്ണം കുറയ്ക്കാൻ പലരും പലതരം ഡയറ്റുകൾ പരീക്ഷിക്കാറുണ്ട്. എന്നാൽ ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ പോലും ലഭിക്കാത്ത തരത്തിലുള്ള കടുത്ത ഡയറ്റ് വലിയ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം. ചൈനയിൽ നിന്നുള്ള 31കാരിയുടെ അനുഭവമാണ് ഇപ്പോൾ ഇത്തരത്തിലുള്ള അപകടകരമായ ഡയറ്റുകളെക്കുറിച്ച് വീണ്ടും ചർച്ചയ്ക്ക് വഴിവെച്ചിരിക്കുന്നത്. 15 ദിവസം ഭക്ഷണം ഒഴിവാക്കി വെള്ളം മാത്രം കഴിച്ച യുവതിക്ക് പിന്നീട് നടക്കാനും ഓർമശക്തിയിലും പ്രശ്നങ്ങൾ നേരിടേണ്ടിവന്നു.
ചൈനയിലെ ഹെനാൻ പ്രവിശ്യ സ്വദേശിനിയായ യുവതി ‘ബിഗു’ എന്നറിയപ്പെടുന്ന പരമ്പരാഗത താവോയിസ്റ്റ് ഉപവാസരീതി പിന്തുടർന്നതായാണ് റിപ്പോർട്ട്. ഭക്ഷണം ഒഴിവാക്കി വെള്ളം മാത്രം കഴിച്ചുള്ള ഈ രീതിയിലൂടെ ഏതാനും ആഴ്ചകൾക്കുള്ളിൽ ഏകദേശം 20 കിലോ ഭാരം കുറഞ്ഞു. എന്നാൽ വണ്ണം കുറഞ്ഞതിന് പിന്നാലെ നടക്കാൻ ബുദ്ധിമുട്ട്, ഓർമക്കുറവ് തുടങ്ങിയ പ്രശ്നങ്ങൾ പ്രകടമായി.
തുടർന്ന് ആശുപത്രിയിലെത്തിച്ച യുവതിക്ക് ഡോക്ടർമാർ വെർണിക്കിന്റെ എൻസെഫലോപ്പതി എന്ന ഗുരുതര മസ്തിഷ്ക രോഗമാണ് കണ്ടെത്തിയത്. ശരീരത്തിൽ ആവശ്യമായ പോഷകങ്ങൾ, പ്രത്യേകിച്ച് വിറ്റാമിൻ ബി1, ഗുരുതരമായി കുറയുമ്പോൾ ഉണ്ടാകാവുന്ന അവസ്ഥയാണിത്. ആശയക്കുഴപ്പം, ഓർമക്കുറവ്, ശരീരത്തിന്റെ ബാലൻസിലും ഏകോപനത്തിലും പ്രശ്നങ്ങൾ തുടങ്ങിയവ ഇതിന്റെ ലക്ഷണങ്ങളാകാം. യുവതിയുടെ നടത്തം പെൻഗ്വിൻ നടക്കുന്നതിന് സമാനമായ രീതിയിലായെന്നും ന്യൂറോളജിസ്റ്റ് സൺ ഗുയിഫാങ് പറഞ്ഞു. ഈ നടത്തത്തിലെ പ്രശ്നം സ്ഥിരമായി തുടരാനുള്ള സാധ്യതയുണ്ടെന്നും ഡോക്ടർ മുന്നറിയിപ്പ് നൽകി.
വേഗത്തിൽ ഭാരം കുറയ്ക്കാനോ ശരീരം ‘ഡിറ്റോക്സ്’ ചെയ്യാനോ വേണ്ടിയുള്ള ഇത്തരം കടുത്ത ഉപവാസരീതികൾ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാമെന്നാണ് സംഭവം നൽകുന്ന മുന്നറിയിപ്പ്. ഭക്ഷണം പൂർണമായി ഒഴിവാക്കി ദീർഘനേരം ഉപവസിക്കുന്നത് ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ ലഭിക്കാതെ പോകാൻ ഇടയാക്കും. വണ്ണം കുറയ്ക്കാൻ ലക്ഷ്യമിടുന്നവർ വിദഗ്ധരുടെ നിർദേശമില്ലാതെ ഇത്തരം തീവ്രമായ ഡയറ്റുകൾ പരീക്ഷിക്കരുതെന്ന മുന്നറിയിപ്പും ഈ സംഭവം ശക്തമാക്കുകയാണ്.

Comments