പാലക്കാട്: പാലക്കാട് റെയില്‍വേ ഡിവിഷന് വിഭജനത്തില്‍ മലബാറിലെ യുഡിഎഫ്. എംപിമാര്‍ ഇന്ന് നിരാഹാരമിരിക്കും. പാലക്കാട് ഡിവിഷനെ വെട്ടിമുറിച്ച് ഉള്ളാള്‍ മുതല്‍ മംഗളൂരു റെയില്‍വേ സ്റ്റേഷന് അടക്കമുള്ളവയാണ് മൈസൂരു ഡിവിഷന്റെ ഭാഗമാകുന്നത്. തീരുമാനം കേരളത്തിന് സാമ്പത്തീകനഷ്ടവും കര്‍ണാടകത്തിന് സാമ്പത്തീകലാഭവും ഉണ്ടാക്കിക്കൊടുക്കുന്നതാണ്. കര്‍ണാടകയിലെ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കേന്ദ്രം നടത്തുന്ന നീക്കമെന്നാണ് യുഡിഎഫിന്റെ ആരോപണം.
നേരത്തേ ഈ നീക്കത്തില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. നീക്കമാണ് ഡിവിഷന് വിഭജനത്തിന് പിന്നിലെന്ന് യുഡിഎഫ് ആരോപിച്ചു. തീരുമാനം സംബന്ധിച്ച് കേരള സര്‍ക്കാരുമായി യാതൊരു കൂടിയാലോചനയും നടത്താതെയാണ് റെയില്‍വെ ബോര്‍ഡ് തീരുമാനമെടുത്തതെന്ന് മുഖ്യമന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടി. പാലക്കാട് റെയില്‍വേ ഡിവിഷന് വിഭജനത്തില്‍ കേരളത്തിന്റെ തിരിച്ചടി കര്‍ണാടകത്തിന് വന്‍ നേട്ടമാണ്. മൈസൂരു റെയില്‍വേ ഡിവിഷന്റെ വരുമാനം വര്‍ധിക്കും.
വാര്‍ഷിക വരുമാനത്തില്‍ 500-600 കോടിയുടെ വര്‍ദ്ധനവാണ് കര്‍ണാടകത്തിന് ഉണ്ടാവുക. പനമ്പുര്‍ നഷ്ടമാകുന്നത് പാലക്കാട്ട് നിന്നുള്ള കേരളത്തിന്റെ വാര്‍ഷിക വരുമാനത്തില്‍ 1100 കോടിയോളം രൂപയുടെ കുറവുണ്ടാകും. പാലക്കാടിന്റെ 90 ശതമാനം വരുമാനവും ചരക്ക് നീക്കത്തില്‍ നിന്നാണ്. മംഗളൂരു സെന്‍ട്രല്‍, മംഗളൂരു ജംഗ്ഷന് സ്റ്റേഷനുകള്‍ പോകുന്നത് ടിക്കറ്റ് വരുമാനത്തേയും ബാധിക്കും. റെയില്‍വേക്ക് വരുമാനം കുറയില്ലെങ്കിലും കേരളത്തിന് തിരിച്ചടിയാകും. പാലക്കാട് ഡിവിഷന്റെ നിലനില്പ് പ്രതിസന്ധിയിലാകും.
പാലക്കാട് റെയില്‍വേ ഡിവിഷനില്‍ കീഴില്‍ ഏറ്റവും അധികം വരുമാനം ഉള്ള പനമ്പൂര്‍ സ്റ്റേഷന് അടക്കം മൈസൂരു ഡിവിഷനിലേക്ക് മാറ്റപ്പെടും. മംഗളൂരു തുറമുഖത്ത് നിന്ന് കല്‍ക്കരി, വളം, പെട്രോളിയം അടക്കമുള്ള ചരക്ക് നീക്കുന്ന സ്റ്റേഷനാണിത്. മംഗളൂരു സെന്‍ട്രല്‍ സ്റ്റേഷനും മാറ്റപ്പെടുന്നതോടെ വലിയ വരുമാന നഷ്ടമാണ് പാലക്കാട് ഡിവിഷന് ഉണ്ടാവുക. ഇത് റെയില്‍വേ വികസനത്തെ ദോഷകരമായി ബാധിക്കും.
കണ്ണൂരും കോഴിക്കോടും അവസാനിക്കുന്ന ട്രെയിനുകള്‍ മംഗലാപുരത്തേക്ക് നീട്ടണമെങ്കില്‍ ഇനി മൈസൂരു ഡിവിഷന്റെ അനുമതി കൂടി വേണ്ടി വരും. എമര്‍ജന്‍സി ക്വാട്ട ടിക്കറ്റ് അടക്കം ലഭിക്കുന്നതിന് മലബാറില്‍ ഉള്ളവര്‍ മൈസൂരു ഡിവിഷനെ ആശ്രയിക്കണം. ഇതോടെ മംഗളൂരുവില്‍ നിന്ന് പുറപ്പെടുന്നതും കേരളത്തിലൂടെ സഞ്ചരിക്കുന്നതുമായ ട്രെയിനുകളുടെ നിയന്ത്രണം പൂര്‍ണമായും മൈസൂരു ഡിവിഷനിലേക്ക് മാറ്റപ്പെടും. കേരളത്തിന്റെ റെയില്‍വേ അടിസ്ഥാന സൗകര്യ വികസനത്തെയും ഭാവി വികസന സാധ്യതകളെയും ബാധിക്കാവുന്ന ഇത്രയും പ്രധാനപ്പെട്ട ഒരു തീരുമാനം എന്നാണ് മുഖ്യമന്ത്രിയും പ്രതികരിച്ചത്.

Comments