ഓൺലൈനിൽ പരിചയപ്പെട്ട ചില സൗഹൃദങ്ങൾ ഗെയിമിങ് ലോകത്തിന്റെ അതിരുകൾ കടന്ന് ജീവിതത്തിന്റെ തന്നെ ഭാഗമാകാറുണ്ട്. അത്തരമൊരു സൗഹൃദത്തിന്റെ വേർപാടാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഹൃദയസ്പർശിയായ ചർച്ചയായി മാറുന്നത്. 20 വർഷമായി ഗെയിമിങ് കൂട്ടുകാരനായിരുന്ന സുഹൃത്ത് മരിച്ചതിന് പിന്നാലെ ഒരാൾ പങ്കുവെച്ച വൈകാരിക കുറിപ്പാണ് നിരവധി പേരെ കണ്ണീരിലാഴ്ത്തിയത്.
മൈസ്പേസ് സജീവമായിരുന്ന കാലത്താണ് ഇരുവരും പരിചയപ്പെടുന്നത്. പിന്നീട് ‘ഗിയേഴ്സ്’, ‘ഫിഫ’ തുടങ്ങിയ ഗെയിമുകൾ ഒരുമിച്ച് കളിച്ച് സൗഹൃദം കൂടുതൽ ദൃഢമായി. ജോലി കഴിഞ്ഞെത്തിയാൽ രാത്രി വൈകിയും ഇരുവരും ഗെയിം കളിക്കുമായിരുന്നു. ഗെയിംസ്റ്റോറിൽ പുതിയ ഗെയിമുകൾ പുറത്തിറങ്ങുന്ന സമയത്ത് ഒരുമിച്ച് എത്തുന്നതും പതിവായിരുന്നു. ‘സ്മാഷ് ബ്രദേഴ്സ്’ എന്നായിരുന്നു ഇരുവരും തങ്ങളെ തന്നെ വിളിച്ചിരുന്നത്.
ഗെയിമിങ് മാത്രമായിരുന്നില്ല ആ ബന്ധത്തെ പ്രത്യേകമാക്കിയത്. വിവാഹം, വിവാഹമോചനം, കുടുംബാംഗങ്ങളുടെ മരണം തുടങ്ങി ജീവിതത്തിലെ നിർണായക നിമിഷങ്ങളിലെല്ലാം ഇരുവരും പരസ്പരം ഒപ്പമുണ്ടായിരുന്നു. സുഹൃത്തിന്റെ അമ്മ മരിച്ചപ്പോൾ പുലർച്ചെ 4.30ന് വിളിച്ചിരുന്നതും, സുഹൃത്തിന്റെ അച്ഛന്റെ മരണത്തിൽ ഒപ്പമുണ്ടായിരുന്നതും അദ്ദേഹം ഓർത്തെടുത്തു. ഗെയിമിലൂടെയാണ് പരിചയപ്പെട്ടതെങ്കിലും പിന്നീട് സഹോദരനെപ്പോലെയായി മാറിയെന്നാണ് അദ്ദേഹത്തിന്റെ വാക്കുകൾ.
സുഹൃത്തിന്റെ മരണവാർത്ത തന്നെ തകർത്തുകളഞ്ഞെന്നും ഇനി ആ ഗെയിമുകൾ കളിക്കാൻ പോലും തോന്നുന്നില്ലെന്നും അദ്ദേഹം കുറിച്ചു. കുറിപ്പ് വൈറലായതോടെ നിരവധി ഗെയിമിങ് പ്രേമികൾ തങ്ങളുടെ അനുഭവങ്ങളും പങ്കുവെച്ചു. ഓൺലൈനിൽ ആരംഭിക്കുന്ന സൗഹൃദങ്ങൾ പോലും കാലം കഴിയുമ്പോൾ കുടുംബബന്ധം പോലെ ആഴമുള്ളതാകാമെന്ന ഓർമപ്പെടുത്തലായി മാറിയിരിക്കുകയാണ് 20 വർഷം നീണ്ട ഈ ഗെയിമിങ് സൗഹൃദത്തിന്റെ ഹൃദയസ്പർശിയായ കഥ.

My gaming buddy of 20 years is gone.
by
u/Fannypacksfou_foo-38 in
xbox

Comments