കണ്ണൂര്‍ : എളയാവൂരില്‍ ദേശീയപാത നിര്‍മാണത്തിനിടെയുണ്ടായ മണ്ണിടിച്ചിലിന് കാരണം ദേശീയപാത അതോറിറ്റിയുടെ നിര്‍മാണ ഡിസൈനിലെ ഗുരുതരമായ പിഴവെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയന്. ശാസ്ത്രീയ പഠനങ്ങള്‍ പൂര്‍ത്തിയാക്കിയാണ് പ്രവൃത്തി നടത്തുന്നതെന്ന് കരാര്‍ കമ്പനി അവകാശപ്പെടുന്നുണ്ടെങ്കിലും, ഭൂപ്രകൃതിക്ക് അനുയോജ്യമായ രീതിയില്‍ നിര്‍മാണം നടത്താമെന്ന ഉറപ്പ് പാലിക്കപ്പെട്ടിട്ടില്ലെന്നും പറഞ്ഞു.
2023-ലും സമാനമായ രീതിയില്‍ ഇവിടെ മണ്ണിടിച്ചില്‍ ഉണ്ടായിരുന്നെങ്കിലും അതില്‍ നിന്നും പാഠമുള്‍ക്കൊണ്ട് ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ചി ല്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. തുടര്‍ന്നുള്ള അപകടങ്ങള്‍ ഒഴിവാക്കാന്‍ കേരളത്തിന്റെ സവിശേഷമായ ഭൂപ്രകൃതി മുന്‍നിര്‍ത്തി അടിയന്തരമായി വിശദ മായ പഠനം നടത്തണം. സാങ്കേതിക വിദ്യകളും സംവിധാനങ്ങളും പരമാവധി പ്രയോജനപ്പെടുത്തി അതോറിറ്റി കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എളയാവൂര് സൗത്തില്‍ ദേശീയപാത വികസനത്തിന്റെ ഭാഗമായി നിര്‍മിച്ച സംരക്ഷണഭിത്തി പൂര്‍ണമായും തകര്‍ന്നു വീണു. തിങ്കളാഴ്ച രാത്രി മുതല്‍ അമര്ന്നുതുടങ്ങിയ മണ്ണ്, ചൊവ്വാഴ്ച രാവിലെയോടെ ഏകദേശം 75 മീറ്റര്‍ നീളത്തിലും 15 അടിയോളം താഴ്ചയിലുമായി ഇടിയുകയായിരുന്നു. ദേശീയപാത ഡിസൈനുകളിലെ പാളിച്ചകളെക്കുറിച്ച് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി തന്നെ മുമ്പ് വ്യക്തമാക്കിയിട്ടുള്ളതാണെന്ന് പിണറായി വിജയന് ഓര്‍മ്മിപ്പിച്ചു.

Comments