കോളജ് പരിപാടികളിൽ വിദ്യാർഥികളുടെ ആഘോഷങ്ങളും കലാപരിപാടികളും പതിവാണ്. എന്നാൽ പശ്ചിമ ബംഗാളിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ദുർഗാപൂരിൽ നടന്ന ഒരു ഇൻഡക്ഷൻ പരിപാടിക്കിടെ അരങ്ങേറിയ നൃത്തമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ‘ചിക്നി ചമേലി’ എന്ന ബോളിവുഡ് ഗാനത്തിന് വിദ്യാർഥികൾ നൃത്തം ചെയ്യുന്നതിനിടെ അധ്യാപിക ഇടപെട്ട് പ്രകടനം നിർത്തിച്ചതാണ് സംഭവം.
പരിപാടിക്കിടെ വിദ്യാർഥികൾ വേദിയിൽ നൃത്തം ചെയ്യുകയായിരുന്നു. സഹപാഠികൾ ആവേശത്തോടെ കൈയടിക്കുന്നതിനിടെയാണ് അധ്യാപിക ഇടപെട്ടത്. പരിപാടിയിൽ ഇത്തരമൊരു നൃത്തം അവതരിപ്പിക്കാൻ അധ്യാപകരുടെ അനുമതി വാങ്ങിയിരുന്നോ എന്നും അധ്യാപിക ചോദിച്ചു. ‘ഇതെന്തുതരം വിനോദമാണ്?’ എന്ന തരത്തിൽ ചോദ്യം ചെയ്ത അധ്യാപിക, ജൂനിയർ വിദ്യാർഥികൾക്ക് മുന്നിലാണ് ഇത്തരമൊരു പ്രകടനം നടത്തുന്നതെന്നും ചൂണ്ടിക്കാട്ടി.
അധ്യാപികയുടെ ഇടപെടലോടെ ഓഡിറ്റോറിയം നിശബ്ദമായി. തുടർന്ന് സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് വലിയ ചർച്ചയ്ക്ക് തുടക്കമായത്. ഔദ്യോഗിക വിദ്യാഭ്യാസ സ്ഥാപനത്തിലെ ഇൻഡക്ഷൻ പരിപാടിയിൽ ഇത്തരം ഗാനവും നൃത്തവും അനുയോജ്യമാണോയെന്നായിരുന്നു പ്രധാന ചർച്ച. ചിലർ അധ്യാപികയുടെ നിലപാടിനെ പിന്തുണച്ചപ്പോൾ, വിദ്യാർഥികളുടെ പരിപാടിയിൽ ഇത്തരത്തിൽ ഇടപെടേണ്ടതുണ്ടായിരുന്നോ എന്നാണ് മറ്റൊരു വിഭാഗം ചോദിച്ചത്.
അതേസമയം, പ്രകടനം ഔദ്യോഗികമായി അനുമതി നേടിയിരുന്നോ, അധ്യാപികയുടെ എതിർപ്പ് ഗാനത്തോടാണോ നൃത്തച്ചുവടുകളോടാണോ എന്നതടക്കമുള്ള കാര്യങ്ങളിൽ പൂർണമായ വ്യക്തതയില്ലെന്ന് റിപ്പോർട്ടുകൾ പറയുന്നു. വീഡിയോയിൽ സംഭവത്തിന് തൊട്ടുമുമ്പും ശേഷവും നടന്ന കാര്യങ്ങൾ പൂർണമായി കാണുന്നില്ല. വിദ്യാർഥികളുടെ സ്വാതന്ത്ര്യവും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അച്ചടക്കവും തമ്മിലുള്ള അതിർവരമ്പ് എവിടെയാകണമെന്ന ചർച്ചയ്ക്കാണ് വൈറൽ വീഡിയോ ഇപ്പോൾ വഴിതുറന്നിരിക്കുന്നത്.

Comments