തൃശൂർ: ചേലക്കോട് നിയന്ത്രണം വിട്ട മിൽമ ടാങ്കർ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. പഴയന്നൂർ കല്ലേപ്പാടം സ്വദേശി ഷെമീറും മണ്ണാർക്കാട് സ്വദേശി ജോസഫുമാണ് മരിച്ചത്.
ചേലക്കോട്ട് ചായകുടിക്കാനായി ഇറങ്ങിയതായിരുന്നു ഇരുവരും. പെട്രോൾ ടാങ്കർ ലോറി ഡ്രൈവറായ ജോസഫ് വാഹനം നിർത്തിയ ശേഷമാണ് ചായകുടിക്കാനെത്തിയത്. പഴയന്നൂരിലേക്ക് പോകുന്നതിനിടെയാണ് കല്ലേപ്പാടം സ്വദേശിയായ ഷെമീർ ചേലക്കോട്ടെത്തിയത്.
ഇതിനിടെ നിയന്ത്രണം വിട്ടെത്തിയ മിൽമ ടാങ്കർ ലോറി ഇരുവർക്കും ഇടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇരുവരും ലോറിക്കടിയിൽ കുടുങ്ങി.
പൊലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് ഏറെ പരിശ്രമിച്ചാണ് ഇരുവരെയും പുറത്തെടുത്തത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Comments