ന്യൂഡൽഹി: ബുധനാഴ്ച രാവിലെ നേപ്പാളിലെ റസുവ ജില്ലയിലുള്ള ഭോട്ടെകോസി നദിയിലുണ്ടായ മിന്നൽ പ്രളയത്തിൽ 16 പേർ മരിച്ചു. 105 ഇന്ത്യൻ പൗരന്മാർ ഉൾപ്പെടെ കുറഞ്ഞത് 384 യാത്രികരെ കാണാതായതായി നേപ്പാൾ ടൂറിസം ബോർഡ് അറിയിച്ചു. നേപ്പാളിലെ നിരവധി ഗ്രാമങ്ങൾ വെള്ളപ്പൊക്കത്തിൽ ഒലിച്ചുപോയിട്ടുണ്ട്.
നേപ്പാൾ ടൂറിസം ബോർഡിന്റെ കണക്കുകൾ പ്രകാരം, പ്രളയബാധിത പ്രദേശത്ത് നിന്ന് 291 വിദേശികളും 93 നേപ്പാളി പൗരന്മാരും ഉൾപ്പെടെ കുറഞ്ഞത് 384 യാത്രക്കാരെ കാണാതായിട്ടുണ്ട്. കാണാതായ വിദേശികളിൽ 105 പേർ ഇന്ത്യൻ പൗരന്മാരാണെന്ന് അധികൃതർ അറിയിച്ചു. റസുവ ജില്ലയിൽ കുറഞ്ഞത് 26 നേപ്പാൾ പോലീസ് ഉദ്യോഗസ്ഥരെയും കാണാതായിട്ടുണ്ട്. തങ്ങളുടെ ഏഴ് ഉദ്യോഗസ്ഥരെ കാണാനില്ലെന്ന് ആംഡ് പോലീസ് ഫോഴ്സും അറിയിച്ചു.പ്രളയബാധിത പ്രദേശത്തേക്ക് നേപ്പാൾ സൈന്യം ഹെലികോപ്റ്ററുകളും ദുരന്ത നിവാരണ സേനയെയും വിന്യസിച്ചിട്ടുണ്ട്. നാശനഷ്ടങ്ങളുടെ വിവരങ്ങൾ ശേഖരിക്കുന്ന പ്രവൃത്തികൾ പുരോഗമിക്കുകയാണെന്ന് സൈന്യം പ്രസ്താവനയിൽ അറിയിച്ചു.
ബുധനാഴ്ച നേപ്പാളിന്റെ വടക്കൻ ജില്ലകളിൽ ഉണ്ടായ ശക്തമായ വെള്ളപ്പൊക്കത്തിൽ റോഡുകൾക്കും വൈദ്യുത അടിസ്ഥാന സൗകര്യങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു.സുവഗധി, ചിലിമെ, ത്രിശൂലി 3എ, ത്രിശൂലി 3ബി ഹബ്ബ് 220 കെവി സബ്സ്റ്റേഷൻ, ത്രിശൂലി ജലവൈദ്യുത നിലയം, ദേവിഘട്ട് ജലവൈദ്യുത നിലയം എന്നീ ആറ് പ്രധാന ജലവൈദ്യുത, ട്രാൻസ്മിഷൻ സൗകര്യങ്ങൾക്ക് പ്രളയത്തിൽ കേടുപാടുകൾ സംഭവിച്ചതായി നേപ്പാൾ ഇലക്ട്രിസിറ്റി അതോറിറ്റി അറിയിച്ചു. നേപ്പാളിലെ നിരവധി ഹൈവേകളും അടച്ചിട്ടിരിക്കുന്നതായി അധികൃതർ അറിയിച്ചു.താഴ്വരകളിലൂടെ ചെളിനിറഞ്ഞ വെള്ളം കുതിച്ചൊഴുകുന്ന ദൃശ്യങ്ങൾ നേപ്പാൾ പോലീസും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.
സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി പ്രധാനമന്ത്രി ബലേന്ദ്ര ഷാ നാഷണൽ ഡിസാസ്റ്റർ റിസ്ക് റിഡക്ഷൻ ആൻഡ് മാനേജ്മെന്റ് അതോറിറ്റിയുടെ അടിയന്തര യോഗം വിളിച്ചുചേർത്തു. മെഡിക്കൽ ടീം, സ്കൗട്ടുകൾ, റെഡ് ക്രോസ് എന്നിവയുമായി ഏകോപ്പിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചതായി ഷാ സോഷ്യൽ മീഡിയയിൽ കുറിച്ചു.
ഇന്ത്യൻ എംബസി ഹെൽപ്പ് ലൈൻ നമ്പറുകൾ (+977 985 131 6807, +977 970 910 7500)

Comments