ന്യൂഡൽഹി: മിന്നൽ പ്രളയം മൂലമുണ്ടായ കഷ്ടതകൾക്ക് സാധ്യമായ എല്ലാ സഹായവും നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നേപ്പാൾ പ്രധാനമന്ത്രി ബാലേന്ദ്ര ഷായെ അറിയിച്ചു. നേപ്പാൾ പ്രധാനമന്ത്രിയുമായി സംസാരിച്ചുവെന്നും അയൽ രാജ്യത്തിന് "സാധ്യമായ എല്ലാ മാനുഷിക സഹായങ്ങളും" ന്യൂഡൽഹി നൽകുമെന്ന് ഉറപ്പുനൽകിയതായും പ്രധാനമന്ത്രി മോദി പറഞ്ഞു.
വെള്ളപ്പൊക്കത്തിൽ ജീവനുകൾ നഷ്ടപ്പെട്ടതിൽ അനുശോചനം രേഖപ്പെടുത്തുമ്പോഴാണ് പ്രധാനമന്ത്രി മോദി സഹായ വാഗ്ദാനം നൽകിയത്. "ദുഷ്കരമായ ഈ സമയത്ത് ഇന്ത്യയിലെ സഹോദരി സഹോദരന്മാർ നേപ്പാളിലെ സഹോദരി സഹോദരന്മാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു. നേപ്പാളിന് സാധ്യമായ എല്ലാ മാനുഷിക സഹായങ്ങളും നൽകാൻ ഇന്ത്യ തയ്യാറാണ്. ഞങ്ങളുടെ ടീമുകൾ രക്ഷാപ്രവർത്തനങ്ങളിലും ദുരിതാശ്വാസ പ്രവർത്തനങ്ങളിലും അടുത്ത് ഏകോപനം നടത്തിവരുന്നു," പ്രധാനമന്ത്രി മോദി എക്സിൽ പോസ്റ്റ് ചെയ്തു.
വെള്ളപ്പൊക്കത്തിൽ വീടുകൾ ഒലിച്ചുപോകുന്ന ദൃശ്യങ്ങളും, ചെളിയിൽ പുതഞ്ഞുപോയ വീടുകളുടെ മുകൾനിലകളും നേപ്പാൾ പോലീസും എഎഫ്പി വാർത്താ ഏജൻസിയും പങ്കുവെച്ച ചിത്രങ്ങളിൽ വ്യക്തമാണ്.

Comments