കാഠ്മണ്ഡു: നേപ്പാളില്‍ 150 ലധികം ജീവനുകള്‍ നഷ്ടമാക്കിയ വെള്ളപ്പൊക്കത്തിന് കാരണമായത് കൂറ്റന്‍ ഹിമാനികള്‍ തകര്‍ന്നുവീണ് അവശിഷ്ടങ്ങള്‍ ഒഴുകിയെത്തിയതാണെന്നും ഇത് താഴ്ഭാഗത്ത് വന്‍തോതിലുള്ള നാശനഷ്ടങ്ങള്‍ക്ക് കാരണമായെന്നും റിപ്പോര്‍ട്ട്. ഭീകരമായ മിന്നല്‍ പ്രളയത്തിന് കാരണം മലയിടിച്ചിലാണെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കല്‍ സര്‍വേ ബുധനാഴ്ച വൈകിട്ട് വിശദീകരിച്ചു.
നേപ്പാള്‍-ചൈന അതിര്‍ത്തിക്ക് സമീപം കാഠ്മണ്ഡുവിന് വടക്ക് രാവിലെ 8:37-ന് (നേപ്പാള്‍ സമയം) ഉണ്ടായ പ്രകമ്പനം ആദ്യം 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമായിട്ടാണ് കണക്കാക്കപ്പെട്ടത്. എന്നാല്‍ പിന്നീട് ഈ സംഭവം ഹിമാനികള്‍ തകര്‍ന്നുവീഴുകയും അവശിഷ്ടങ്ങള്‍ ഒഴുകിയെത്തുകയും ചെയ്തതാണെന്ന് ഏജന്‍സി തിരുത്തിപ്പറഞ്ഞു. പ്ലാനറ്റ് ലാബ്സിന്റെ ഉപഗ്രഹ ചിത്രങ്ങളുടെ പ്രാഥമിക പഠനത്തില്‍ വ്യക്തമായത്, നേപ്പാള്‍-ചൈന റസുവഗഢി അതിര്‍ത്തിക്ക് ഏകദേശം 20 കിലോമീറ്റര്‍ (12 മൈല്‍) വടക്ക്-കിഴക്കായി ലെന്ധെ നദിയിലുണ്ടായ ഹിമത്തിന്റെയും പാറകളുടെയും മലയിടിച്ചിലാണ് അവശിഷ്ടങ്ങള്‍ നിറഞ്ഞ ഈ പ്രളയത്തിന് കാരണമായതെന്നാണ്.
ചൈനയില്‍ നിന്ന് നേപ്പാളിലേക്ക് ഒഴുകുന്ന ഭോടെ കോസി നദിയുടെ പോഷകനദിയാണ് ലെന്ധെ ഖോള നദി. തുടര്ന്നോഴുകിയെത്തിയ മിന്നല്‍ പ്രളയത്തില്‍ 157-ലധികം ആളുകള്‍ മരണപ്പെട്ടു. അതീവ ശക്തമായ ഒരു മലയിടിച്ചിലിന്റെ ഫലമായാണ് ഈ പ്രളയമുണ്ടായത്. ഇത് പിന്നീട് 5.2 തീവ്രതയുള്ള ഭൂകമ്പത്തിന് തുല്യമായി രേഖപ്പെടുത്തപ്പെട്ടു. പ്രളയത്തെത്തുടര്‍ന്ന് നിലവില്‍ റസുവയിലും മറ്റ് പ്രദേശങ്ങളിലും ദുരിതാശ്വാസ-രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. നേപ്പാള്‍ പോലീസ് 157 മൃതദേഹങ്ങള്‍ കണ്ടെടുത്തു. പ്രളയസാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്ന് കുടുംബങ്ങളെ ഒഴിപ്പിക്കാനുള്ള തീവ്ര ശ്രമത്തിലാണ് അധികൃതര്‍. ദുരന്തം നടന്ന് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും 341 വിദേശ പൗരന്മാര് ഉള്‍പ്പെടെ കുറഞ്ഞത് 403 വിനോദസഞ്ചാരികളെ കാണാനില്ലെന്ന് ടൂറിസം മന്ത്രാലയം അറിയിച്ചു.
കാണാതായ വിദേശികളില്‍ 142 ഇന്ത്യന്‍ പൗരന്മാരും ഓസ്ട്രേലിയ, ബ്രിട്ടന്, മലേഷ്യ, നെതര്‍ലാന്‍ഡ്സ്, പോര്‍ച്ചുഗല്‍, ദക്ഷിണാഫ്രിക്ക, ദക്ഷിണ കൊറിയ, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരും ഉള്‍പ്പെടുന്നുവെന്ന് ടൂറിസം ബോര്‍ഡ് വ്യക്തമാക്കി.
ചെളിയിലും മറ്റും പുതഞ്ഞുപോയവരെയും മൃതദേഹങ്ങളെയും കണ്ടെത്താന്‍ രക്ഷാപ്രവര്‍ത്തകര്‍ കഠിനപ്രയത്നം തുടരുകയാണ്. രാവിലെ 9 മണിയോടെ ടിബറ്റ് ഭാഗത്തുനിന്നും ഭോടെ കോസി നദിയിലേക്കാണ് പ്രളയജലം കുതിച്ചെത്തിയത്. ടിബറ്റ് അതിര്‍ത്തിയോട് ചേര്‍ന്നുകിടക്കുന്ന റസുവ, ധാഡിങ്, നുവാകോട്ട് എന്നീ ജില്ലകളാണ് ദുരന്തബാധിത പ്രദേശങ്ങള്‍. അതേസമയം, ടിബറ്റ് ഭാഗത്ത് ജിറോങ് പ്രദേശത്ത് മൂന്ന് പേര് മരിക്കുകയും 265 പേരെ കാണാതാവുകയും ചെയ്തതായി ചൈനീസ് ഔദ്യോഗിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മരണസംഖ്യ സംബന്ധിച്ച സ്ഥിരീകരണങ്ങള്‍ നടന്നുവരികയാണെന്നും രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പാറകളും ചെളിയും വെള്ളത്തിന്റെ വലിയ കുത്തൊഴുക്കും വരുന്നതിന് തൊട്ടുമുമ്പ് ആളുകള്‍ ജീവനുവേണ്ടി ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുന്നതിന്റെ സുരക്ഷാ ദൃശ്യങ്ങള്‍ ടിബറ്റ് അതിര്‍ത്തി പ്രദേശത്ത് നിന്ന് ലഭിച്ചിട്ടുണ്ട്. ഈ കുത്തൊഴുക്കില്‍ കെട്ടിടങ്ങളും വാഹനങ്ങളും തകരുകയും നിരവധി ജീവനുകള്‍ നഷ്ടപ്പെടുകയും ചെയ്തു. ദുരന്തബാധിത പ്രദേശങ്ങളായ നുവാകോട്ട്, ധാഡിങ് എന്നിവിടങ്ങളിലെ പ്രാദേശിക ജനങ്ങള്‍, ഹെലികോപ്റ്റര്‍ രക്ഷാപ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായ നേപ്പാളീസ് ആര്‍മി ട്രെയിനിങ് സെന്ററിന് പുറത്ത് കാണാതായ കുടുംബാംഗങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ തേടി തടിച്ചുകൂടിയിരിക്കുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്.
തകര്‍ന്ന വൈദ്യുത അടിസ്ഥാന സൗകര്യങ്ങള്‍ കാരണം പ്രദേശത്ത് വൈദ്യുതി ഇല്ലാതിരുന്നതിനാല്‍, പോലീസ് ഉദ്യോഗസ്ഥര്‍ മൊബൈല്‍ ഫോണ്‍ ഫ്ലാഷ്ലൈറ്റ് ഉപയോഗിച്ചാണ് ബാരക്കിന്റെ ഗേറ്റിന് പുറത്ത് കാണാതായവരുടെ പേരുകള്‍ രേഖപ്പെടുത്തുന്നത്. ബാധിത പ്രദേശങ്ങളിലെ വീടുകളും മരങ്ങളും വാഹനങ്ങളും ചെളിയില്‍ ആഴ്ന്നുപോയ നിലയിലാണ്. അതിജീവിച്ചവരെ രക്ഷപ്പെടുത്താന്‍ ഹെലികോപ്റ്ററുകള്‍ ദിവസം മുഴുവന്‍ പ്രദേശത്ത് വട്ടമിട്ട് പറക്കുന്നുണ്ടായിരുന്നു.

Comments