പാറ്റ്ന: മിന്നല്‍ പ്രളയം നേപ്പാളില്‍ വലിയ നാശനഷ്ടം സൃഷ്ടിച്ച സാഹചരയത്തില്‍ അതിര്‍ത്തി പങ്കിടുന്ന ഇന്ത്യന്‍ സംസ്ഥാങ്ങളിലും കനത്ത ജാഗ്രതാനിര്‍ദേശം. ഉത്തരാഖണ്ഡ്, ബീഹാര്‍ സംസ്ഥാനങ്ങളിലെ അതിര്‍ത്തിയിലെ ജില്ലകളിലാണ് അതീവ ജാഗ്രത നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ഉത്തരാഖണ്ഡില്‍ തീരങ്ങളില്‍ താമസിക്കുന്നവര്‍ക്കാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയത്. ജലനിരപ്പ് ഉയരുമെന്നാണ് മുന്നറിയിപ്പ്. ബിഹാറിലും ജാഗ്രതാ നിര്‍ദേശമുണ്ട്. ബിഹാറിലേക്ക് 9 ടീം എന്‍ഡിആര്‍എഫ് സംഘത്തെ അയച്ചു. ഇതില്‍ 2 ടീമുകളെ പശ്ചിമ ചമ്പാരനിലേക്കും മുസാഫര്‍പൂരിലേക്കും അടിയന്തരമായി അയച്ചു. ഉത്തര്‍പ്രദേശിലേക്ക് ആകെ 11 ടീമുകളെ വിന്യസിച്ചു. ഇതില്‍ ഒന്നിലധികം ടീമിനെ കുഷിനഗറിലേക്ക് അയച്ചു. ഉത്തര്‍പ്രദേശിലെ മഹാരാജ്ഗഞ്ച് ജില്ലയിലും അതീവ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു കഴിഞ്ഞു. ബിഹാറിലെ ഗണ്ഡക് നദീതിരത്ത് നിന്ന് രാത്രി ആളുകളെ ഒഴിപ്പിച്ചു.
മിന്നല്‍ പ്രളയം ബിഹാറിനെയും ഉത്തര്‍പ്രദേശിനെയും കാര്യമായി ബാധിക്കുമെന്നാണ് ആശങ്ക. ബിഹാറില്‍ വാല്മീകിനഗര് ബാരേജിന്റെ മുഴുവന്‍ ഷട്ടറുകളും തുറന്നു. കാണാതായവരില്‍ കൈലാസ് മാനസസരോവര്‍ തീര്‍ത്ഥാടകര്‍ ഉള്‍പ്പെടെ കുറഞ്ഞത് 142 ഇന്ത്യക്കാരും ഉള്‍പ്പെടുന്നു. പ്രളയസാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്ന് കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാനുള്ള പ്രവര്‍ത്തനങ്ങളിലാണ് നേപ്പാള്‍ പോലീസ്. ഇതുവരെ 162 മൃതദേഹങ്ങള്‍ അവര്‍ കണ്ടെടുത്തു.
ദുരന്തം നടന്ന് ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം 403 വിനോദസഞ്ചാരികളെ കാണാതായിട്ടുണ്ടെന്നും, അതില്‍ 341 പേര് വിദേശികളാണെന്നും ടൂറിസം മന്ത്രാലയം അറിയിച്ചു. കാണാതായ വിദേശികളില്‍ 142 ഇന്ത്യക്കാരും, കൂടാതെ ഓസ്ട്രേലിയ, ബ്രിട്ടന്, മലേഷ്യ, നെതര്‍ലാന്‍ഡ്സ്, പോര്‍ച്ചുഗല്‍, ദക്ഷിണാഫ്രിക്ക, ദക്ഷിണ കൊറിയ, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരും ഉള്‍പ്പെടുന്നുവെന്ന് ടൂറിസം ബോര്‍ഡ് വ്യക്തമാക്കി.
ഒരു പ്രദേശത്ത് ഒരിടത്തും മഴ പെയ്യാതിരുന്നിട്ടും നദികള്‍ കരകവിഞ്ഞൊഴുകി നിമിഷങ്ങള്‍ക്കകം പ്രളയമുണ്ടായതിന് പിന്നില്‍ ഗ്ലോഫ് അഥവാ ഹിമതടാക വിസ്ഫോടനമെന്ന പ്രതിഭാസമാണ് മിന്നല്‍ പ്രളയത്തിന് പിന്നിലെന്നാണ് ശാസ്ത്രജ്ഞരുടെ വിലയിരുത്തല്‍. നേപ്പാളിന്റെ പ്രധാന വ്യാപാര പാതകളും പാലങ്ങളും ജലവൈദ്യുത പദ്ധതികളും പ്രളയത്തില്‍ തകര്‍ന്നു. നേപ്പാളിലെ പ്രധാന വ്യാപാര കേന്ദ്രങ്ങളായ റസുവഗഡി, ടിമുറെ, സ്യാഫ്രുബെസി തുടങ്ങിയ പ്രദേശങ്ങള്‍ നിമിഷങ്ങള്‍ക്കകം വെള്ളത്തിനടിയിലായി.
10 ടണ്‍ ദുരിതാശ്വാസ സാമഗ്രികളും അടിയന്തര മരുന്നുകളുമായി ഇന്ത്യന്‍ വ്യോമസേനയുടെ സി-130ജെ വിമാനം നേപ്പാളിലേക്ക് എത്തി. വന്‍ രക്ഷാ ദൗത്യത്തിനായി ഇന്ത്യ എംഐ 17, ധ്രുവ് ഹെലികോപ്റ്ററുകള്‍ തയ്യാറാക്കി നിര്‍ത്തിയിരിക്കുകയാണ്.

Comments