മലയാളത്തിന്റെ പ്രിയനടൻ മധുവിനൊപ്പം ഓണം ആഘോഷിച്ച് നടൻ മനോജ് കെ. ജയനും കുടുംബവും. മധുവിന്റെ വസതിയിലെത്തിയാണ് മനോജ് കെ ജയനും കുടുംബവും അദ്ദേഹത്തെ സന്ദർശിച്ചത്.കൂടിക്കാഴ്ചയുടെ മനോഹരമായ ചിത്രങ്ങൾ നടന് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.
മധുവിന് ഓണാശംസകൾ നേർന്ന് ഓണക്കോടി സമ്മാനിക്കുന്നതിന്റെയും അനുഗ്രഹം വാങ്ങുന്നതിന്റെയും ചിത്രങ്ങൾക്കൊപ്പമുള്ള താരത്തിന്റെ കുറിപ്പ് ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞു.
‘ധന്യ മുഹൂർത്തം... ഈ വർഷത്തെ എന്റെ ഓണം ധന്യമായി. മലയാള സിനിമാ തറവാട്ടിലെ കാരണവരായ, ജീവിക്കുന്ന ഇതിഹാസമായ... എത്രയും ആദരണീയനായ മധു സാറിനെ കുടുംബസമേതം അദ്ദേഹത്തിന്റെ വസതിയിൽ പോയി നേരിട്ട് കാണാനും, ഓണാശംസകൾ നേർന്ന് അനുഗ്രഹം വാങ്ങി ഒരു ഓണക്കോടി നൽകാനും സാധിച്ചത് ഈ വർഷത്തെ എന്റെ ഓണം സാർത്ഥകമാക്കുന്നു. മധു സാർ നു എല്ലാ ആയുരാരോഗ്യസൗഖ്യങ്ങളും നേരുന്നു. അതോടൊപ്പം എന്നെ സ്നേഹിക്കുന്ന എല്ലാ പ്രിയപ്പെട്ടവർക്കും ഹൃദയത്തിന്റെ ഭാഷയിൽ ഓണാശംസകൾ അറിയിക്കുന്നു’ എന്നായിരുന്നു മനോജ് കെ ജയന് കുറിച്ചത്.

നിരവധി ആളുകളാണ് മനോജ് കെ. ജയന്റെ പോസ്റ്റിന് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്. അതേസമയം, 'തുടക്കം' ആണ് മനോജ് കെ. ജയൻ അഭിനയിച്ച് ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം. 'ഹലോ ഡിയർ', 'അതിമനോഹരം' എന്നിവയാണ് നടന്റേതായി വരാനിരിക്കുന്ന പുതിയ ചിത്രങ്ങൾ.

Comments