റസുവ: വ്യാഴാഴ്ച രാവിലെ നേപ്പാളി സൈന്യം റസുവയിലും തിമുരെയിലും നുവാകോട്ടിലും നടത്തിയ രക്ഷാപ്രവർത്തനത്തിൽ 123 ആളുകളെ രക്ഷപ്പെടുത്തി. രക്ഷപെടുത്തിയതിൽ 21 പേർ ഇന്ത്യക്കാരാണ്. അതേസമയം കാണാതായവരിൽ മുന്നൂറോളം ഇന്ത്യൻ വിനോദസഞ്ചാരികളും ഉൾപ്പെടുന്നതായി നേപ്പാൾ വിദേശകാര്യ മന്ത്രി ശിശിർ ഖനാൽ വ്യാഴാഴ്ച വാർത്താസമ്മേളനത്തിൽ ഔദ്യോഗികമായി അറിയിച്ചു. പ്രളയബാധിത പ്രദേശങ്ങളിൽ സൈന്യത്തിന്റെ തെരച്ചിലും രക്ഷാപ്രവർത്തനവും തുടരുകയാണ്.
നേപ്പാളിൽ വിനോദയാത്രയ്ക്ക് പോയ 36 അംഗ കേരള സംഘം സുരക്ഷിതരാണ്. ഇന്നലെ ദുരന്തമുഖത്തുനിന്ന് വനപാതയിലൂടെ അടുത്തുള്ള സുരക്ഷിത ഗ്രാമത്തിലെത്തിയ സംഘം ഇന്ന് വൈകിട്ടോടെ പൊഖാറയിൽ എത്തുമെന്നാണ് കരുതുന്നത്. ഇവിടെ നിന്ന് വിമാനമാർഗം നാട്ടിലേക്ക് തിരിക്കും. ഈ മാസം 23 ന് ആണ് സംഘം നെടുമ്പാശ്ശേരിയിൽ നിന്ന് പുറപ്പെട്ടത്. നേപ്പാളിലെ മിന്നൽ പ്രളയത്തിൽ അകപ്പെട്ട കേരളീയർക്ക് അടിയന്തര സഹായം ലഭ്യമാക്കുന്നതിനായി സംസ്ഥാന സർക്കാർ നോർക്ക-റൂട്ട്സ് വഴി ഹെൽപ്പ് ഡെസ്കും തുറന്നിട്ടുണ്ട്.
ഔദ്യോഗിക കണക്കുകൾ പ്രകാരം തമിഴ്നാട്ടിൽ നിന്നുള്ള 103 തീർത്ഥാടകർ നിലവിൽ നേപ്പാളിൽ കുടുങ്ങിക്കിടപ്പുണ്ട്. ഇതിൽ കുംഭകോണം കേന്ദ്രീകരിച്ചുള്ള 'സൂപ്പർ യാത്രാ ട്രാവൽസിൽ' നിന്നുള്ള 54 പേരും, ചെന്നൈ കേന്ദ്രീകരിച്ചുള്ള 'മഹാദേവ് കൈലാഷ് യാത്രാസിൽ' നിന്നുള്ള 49 പേരും ഉൾപ്പെടുന്നു.
ബുധനാഴ്ചയുണ്ടായ മിന്നല്‍ പ്രളയത്തില്‍ ജീവന് നഷ്ടമായവരുടെ എണ്ണം ഉയരുകയാണ്. ഇതുവരെ 165 മൃതദേഹങ്ങള്‍ കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ട്. നേപ്പാളിലെ ദേശീയ ദുരന്ത നിവാരണ മാനേജ്മെന്റ് അതോറിറ്റിയുടെ ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം 826 പേരെ കാണാതായിട്ടുണ്ടെന്നാണ് വിവരം. ഇതിൽ 529 പേർ സഞ്ചാരികളാണ്.

Comments