കോഴിക്കോട്: സിപിഎം വേദിയിലെ സാന്നിധ്യത്തിനും പ്രസംഗത്തിനും ഉമര്‍ ഫൈസി മുക്കത്തിന് എതിരെ നിലപാട് കടുപ്പിച്ച് സമസ്ത നേതാക്കള്‍. സമസ്ത കേരള ജംഇയ്യയത്തുൽ ഉലമയുടെ പ്രമുഖ നേതാവും പ്രഭാഷകനുമായ നാസർ ഫൈസി കൂടത്തായി ഉമർ ഫൈസിയെ കടുത്ത ഭാഷയിൽ വിമർശിച്ചു. സമസ്തയെ ചെളിവാരി എറിയാന്‍ ഉമര്‍ ഫൈസി കാരണമാകുന്നു. സമസ്തയുടെ വേദിയില്‍ മുസ്ലീങ്ങള്‍ക്ക് സഖാവ് ആകാന്‍ പറ്റില്ലെന്ന് പറയുന്നയാള്‍ സിപിഎംവേദിയില്‍ സ്വയം സഖാവാണെന്ന് പരിചയപ്പെടുത്തുന്നുവെന്നും നാസർ ഫൈസി വിമർശിച്ചു.
സമസ്തയുടെ ഉത്തരവാദിത്വപ്പെട്ടവര്‍ ഈ വിഷയം ചര്‍ച്ച ചെയ്യണമെന്ന് നാസര്‍ ഫൈസി ആവശ്യപ്പെട്ടു. യുവജന സംഘടനകള്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി സമസ്തയ്ക്ക് കത്ത് നല്‍കിയിട്ടുണ്ട്. അതേസമയം, സമുദായത്തിന് മാര്‍ഗദര്‍ശനം നല്‍കേണ്ട പണ്ഡിതന്മാര്‍ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്ക് വഴങ്ങുന്നത് മാപ്പര്‍ഹിക്കാത്ത വഞ്ചനയെന്ന് എംഎസ്എഫ് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സി കെ നജാഫ് ഫേസ്ബുക്കില്‍ വിമർശനം ഉന്നയിച്ചു. വാക്കുകളിലും പ്രവൃത്തികളിലും അവിശ്വാസ്യത കലര്‍ത്തുന്നെന്നും ഉമര്‍ ഫൈസി കേവലം രാഷ്ട്രീയ പാര്‍ട്ടികളുടെ കോളാമ്പിയായി മാറിയെന്നും വിമര്‍ശനമുണ്ടായി.
അമുസ്‌ലിം പ്രതിനിധികളെ വെക്കാത്തതിനാൽ വഖഫ് ബോർഡ് പൂർണ്ണമല്ലെന്നും അത് പിരിച്ചുവിടണമെന്നും ആവശ്യപ്പെട്ട് ബിജെപി നേതാവ് ഷോൺ ജോർജ് ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ സർക്കാർ ഷോണിനെ അനുകൂലിക്കുന്ന നിലപാട് സ്വീകരിച്ചുവെന്ന് സിപിഎം വേദിയിൽ ഉമർ ഫൈസി പറഞ്ഞിരുന്നു. രണ്ട് ആർഎസ്എസുകാരെ തന്നെ ഉൾപ്പെടുത്തിക്കൊണ്ട് ഈ വിഷയം പരിഹരിച്ചു കൊള്ളാം എന്ന നിലപാടാണ് സർക്കാർ എടുത്തത്. മുസ്ലിംലീഗിന്റെ അഭിഭാഷകനാണ് കോടതിയിൽ ഇത്തരമൊരു നിലപാട് സ്വീകരിച്ചതെന്നും ഉമർഫൈസി കുറ്റപ്പെടുത്തിയിരുന്നു.
സർക്കാരിന്റെ നിലപാടിനു കാരണം ഹംസയും താനുമാണെന്നും ഉമർ ഫൈസി മുക്കം പറഞ്ഞിരുന്നു. 'കെ എസ് ഹംസയെ അവർക്ക് തൃപ്തിയല്ല. പിന്നെയുള്ളത് ‘സഖാവ് ഉമർ ഫൈസിയാണ്’. ഇത് ഞാൻ പറയുന്നതല്ല. സഖാവാണെന്ന് അവരാണ് പറയുന്നത്. ഞങ്ങളുള്ള ബോർഡ് വേണ്ട എന്നാണ് അവരുടെ തീരുമാനം എന്നുമായിരുന്നു വിവാദ പരാമർശം.

Comments