തിരുവനന്തപുരം: നേപ്പാൾ പ്രളയത്തിൽ ദുരിതബാധിത പ്രദേശത്ത് നിന്ന് 53 മലയാളികൾ ബന്ധപ്പെട്ടതായി നോർക്ക സിഇഒ. മലയാളികൾ ഒറ്റപ്പെട്ട സ്ഥലങ്ങളിലാണെന്നും നോർക്ക പക്ഷെ എവിടെയാണെന്ന് സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ലെന്നും വാർത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
ദുരന്തത്തിൽ നേപ്പാളിൽ വാർത്താ വിനിമയ സംവിധാനം പൂർണ്ണമായും തകർന്നിരിക്കുകയാണ്. കുടുങ്ങിക്കുടക്കുന്ന പലരുടെയും ബന്ധുക്കളും ഹെൽപ്പ് ഡസ്ക്കുമായി ബന്ധപ്പെടുന്നുണ്ട്. അവധി ആയതിനാൽ കുടുംബമായും സുഹൃത്തുകളുമായും പല സംഘങ്ങളും നേപ്പാളിൽ എത്തിയിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. ട്രാവൽ ഏജൻസികളുടെ സഹകരണത്തോടെ പോയവരുടെ കണക്ക് കൃത്യമായി എടുക്കാമെന്ന പ്രതീക്ഷയിലാണ്.
വിസ വേണ്ടാത്ത രാജ്യമായ നേപ്പാളിലേക്ക് സ്വന്തമായി പോകുന്ന സംഘങ്ങളുമുണ്ട്. ഇങ്ങനെ ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് കണ്ടെത്തേണ്ടതുണ്ട്. ഓണാവധിയായതിനാൽ മലയാളി സംഘങ്ങൾ ട്രാവൽ ഏജൻസികൾ വഴിയും അല്ലാതെയും നേപ്പാളിലേക്കും പോയിട്ടുണ്ട്. കുടുംബവുമായും സുഹൃത്തുകളുമായും പോയ സംഘങ്ങളുണ്ട്. ഇതിൽ പലരും നാട്ടിലേക്ക് ബന്ധപ്പെടുന്നുണ്ട്.
കേരളത്തിൽ നിന്ന് പോയ സംഘം സാഗാ എന്ന സ്ഥലത്താണ് നിൽക്കുന്നതെന്നാണ് വിവരം. ഇവര്‍ മാനസരോവറിൽ എത്തിയില്ല. അവരുമായി ബന്ധപ്പെടാൻ കഴിഞ്ഞു. എന്നാൽ മാനസരോവറിൽ എത്തിവർക്ക് എന്ത് സംഭവിച്ചുവെന്നും അറിയേണ്ടതുണ്ട്.

Comments