
വിവാഹവാര്‍ഷിക ദിനത്തില്‍ നടന് ശിവകാര്ത്തികേയന് ആശംസകള്‍ നേര്‍ന്ന് മനോഹരമായ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് ഭാര്യ ആര്‍തി ശിവകാര്ത്തികേയന്. "നമുക്ക് വിവാഹ വാര്‍ഷിക ആശംസകള്‍, എന്റെ രാജാവേ" എന്നായിരുന്നു ആര്‍തി ചിത്രങ്ങള്‍ക്കൊപ്പം കുറിച്ചത്.
ഇത് ഈ ജനപ്രിയ ദമ്പതികളുടെ 16-ാം വിവാഹവാര്‍ഷികമാണ്. ആര്‍തിയുടെ പോസ്റ്റ് ശിവകാര്ത്തികേയന് തന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയായി പങ്കുവെച്ചിട്ടുണ്ട്. നിരവധിപ്പേരാണ് പ്രിയപ്പെട്ട താരജോഡികൾക്ക് ആശംസകളുമായി രംഗത്തെത്തിയിരിക്കുന്നത്.
2010 ലായിരുന്നു ശിവകാര്‍ത്തികേയനും ആര്‍തിയും തമ്മിലുളള വിവാഹം. മൂന്ന് മക്കളാണ് ഈ ദമ്പതികള്‍ക്കുളളത്. ആരാധാനയാണ് മൂത്തമകള്‍. 'കനാ' സിനിമയിലെ 'വായാടി പെത്തപ്പുളൈള' എന്ന പാട്ട് പാടിക്കൊണ്ട് നിരവധി അംഗീകാരങ്ങളും പ്രശംസയും ഈ താരപുത്രി നേടിയിരുന്നു. ഗുഗന്‍ എന്നാണ് രണ്ടാമത്തെ മകന്റെ പേര്. പവന് ആണ് ഏറ്റവും ഇളയ മകന്.
സുധ കൊങ്കര സംവിധാനം ചെയ്ത 'പരാശക്തി'യാണ് ഒടുവില്‍ പുറത്തിറങ്ങിയ ശിവകാര്ത്തികേയന് ചിത്രം. രവി മോഹന്‍, അഥര്‍വ, ശ്രീലീല, കുളപ്പുള്ളി ലീല, പ്രകാശ് ബാലവാടി, ദേവ് രാംനാഥ്, പൃഥ്വി രാജന്, ഗുരു സോമസുന്ദരം, ചേതന്‍, കാളി വെങ്കട്, പാപ്രി ഘോഷ് തുടങ്ങിയ വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. രവി കെ ചന്ദ്രന് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്.







Comments