കാഠ്മണ്ഡു: ബുധനാഴ്ച നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തെ തുടർന്ന് നിരവധി പേർ മരിക്കുകയും അതിലധികമാളുകളെ കാണാതാവുകയും ചെയ്തു. ദുരന്തത്തിൽ ലോകമാകെ വിറങ്ങലിച്ച് നിൽക്കുമ്പോൾ അവിടെ നടന്ന ഞെട്ടിക്കുന്ന ചില ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകിക്കൊണ്ടിരിക്കുകയാണ്.
നേപ്പാളിൽ നിന്നുള്ളതാണെന്ന് അവകാശപ്പെടുന്ന സ്ഥിരീകരിക്കാത്ത ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. രണ്ട് പുരുഷന്മാരുടെ മനുഷ്യത്വരഹിതമായ പ്രവൃത്തിയാണ് വീഡിയോയിൽ കാണിക്കുന്നത്. മിന്നൽ പ്രളയത്തിന് ശേഷം ചെളിനിറഞ്ഞ വെള്ളത്തിൽ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്ന ഒരു സ്ത്രീയുടെ മൃതദേഹമാണ് വീഡിയോയിലുള്ളത്. സ്ത്രീയുടെ മൃതദേഹം മുഴുവൻ ചെളിപുരണ്ട നിലയിലാണ്. ഒരു പുരുഷൻ മൃതദേഹം അടുത്തേക്ക് വലിക്കാൻ ഒരു തടി ഉപയോഗിക്കുന്നതും, മറ്റൊരാൾ ഒരു കൈകൊണ്ട് അവളുടെ മുടി പിടിച്ച് മറ്റേ കൈകൊണ്ട് കമ്മൽ ഊരിയെടുക്കുന്നതും കാണാം.
കമ്മൽ സ്വർണ്ണമാണെന്നാണ് എക്സ് പ്ലാറ്റ്ഫോമിലെ പോസ്റ്റിൽ അവകാശപ്പെടുന്നത്. കമ്മൽ ഊരിയെടുത്ത ശേഷം ഇരുവരും അവിടെനിന്ന് പോകുന്നത് വീഡിയോയിൽ കാണാം. ഇത് നോക്കിനിൽക്കുന്നതോ മൊബൈലിൽ പകർത്തുന്നതോ ആയ നാട്ടുകാരെയും വീഡിയോയിൽ കാണാൻ സാധിക്കും.
എക്സിൽ ഈ വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് പ്രതികരിച്ചത്. "കലിയുഗം അതിന്റെ പാരമ്പത്യത്തിൽ. മാനവികത എപ്പോഴേ മരിച്ചു, എന്നാൽ ഇത് തീർത്തും മനുഷ്യത്വരഹിതമാണ്!" എന്ന് ഒരു ഉപയോക്താവ് കുറിച്ചു .ഇത് കാണാൻ പോലും വളരെ പ്രയാസമാണ്.. മിക്ക മനുഷ്യരേക്കാളും ഭേദം മൃഗങ്ങളാണ്" എന്നാണ് മറ്റൊരാൾ പ്രതികരിച്ചത്. "നമ്മളൊക്കെ ഇത്രയധികം ഹൃദയമില്ലാത്തവരായി മാറിയോ?" എന്ന് മറ്റൊരു ഉപയോക്താവ് ചോദിച്ചു.

Comments