ഇൻഡിഗോ വിമാനയാത്രയ്ക്കിടയിൽ ഒരു ഇന്ത്യൻ കുടുംബം വിപുലമായ ഭക്ഷണം ആസ്വദിക്കുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ തരംഗമായിരിക്കുകയാണ്. വിമാനത്തിനുള്ളിലെ ഈ അസാധാരണ ഒത്തുചേരൽ ഓൺലൈനിൽ കൗതുകത്തിനും വിമർശനത്തിനും ഒരുപോലെ കാരണമായി.
കുടുംബത്തിലെ പലരും ഒന്നിച്ച് ഭക്ഷണം കഴിക്കുന്നതും യാത്രയ്ക്കിടയിൽ വലിയൊരു ഭക്ഷണശേഖരം തന്നെ ഒരുക്കിയിരിക്കുന്നതുമാണ് വീഡിയോയിൽ കാണുന്നത്. സീറ്റുകളിലേക്ക് ഭക്ഷണം പങ്കുവയ്ക്കുന്നതും കാണാൻ സാധിക്കും. സാധാരണമായ ഒരു വിമാനയാത്രയായി മാറേണ്ടിയിരുന്നത്, പല കാഴ്ചക്കാരും വിശേഷിപ്പിച്ചത് പോലെ “ആകാശത്തിലെ കുടുംബ പിക്നിക്” ആയി മാറുകയായിരുന്നു.
കുടുംബത്തിന്റെ ഈ രീതി രസകരവും ആശ്വാസകരവുമാണെന്ന് ചില സോഷ്യൽ മീഡിയ ഉപയോക്താക്കൾ അഭിപ്രായപ്പെട്ടു. വാണിജ്യ വിമാനത്തിനുള്ളിൽ ഇത്രയും വലിയ രീതിയിൽ ഭക്ഷണം കഴിക്കുന്നത് അനുയോജ്യമാണോ എന്ന് മറ്റുചിലർ സംശയം പ്രകടിപ്പിച്ചു. വീട്ടിലുണ്ടാക്കിയ ഭക്ഷണം കഴിച്ചതിനെ ചിലർ പ്രശംസിക്കുകയും വിമാനങ്ങളിൽ ഭക്ഷണം അനുവദനീയമാണെന്ന് വാദിക്കുകയും ചെയ്തപ്പോൾ, ഇടുങ്ങിയ സ്ഥലത്ത് ഇത്രയും വലിയ ഭക്ഷണപ്പരപ്പ് ഒരുക്കിയത് മറ്റുള്ളവർക്ക് അസൗകര്യമുണ്ടാക്കുമെന്ന് മറ്റു ചിലർ വിമർശിച്ചു.
എന്തായാലും ഈ ‘പിക്നിക്’ യാത്ര, യാത്രക്കാരുടെ സൗകര്യം, സിവ്ക് സെൻസ് (പൗരബോധം), വിമാനത്തിലെ പെരുമാറ്റച്ചട്ടങ്ങൾ എന്നിവയെക്കുറിച്ചുള്ള ചോദ്യങ്ങൾ ഉയർത്തിയിട്ടുണ്ട്.

Comments