കാസർകോട്: ട്രെയിൻ യാത്രയ്ക്കിടെ യാത്രക്കാരന്റെ ഐപാഡും മൊബൈൽ ഫോണും ഉൾപ്പെടെയുള്ള വിലപിടിപ്പുള്ള സാധനങ്ങൾ കവർന്ന കേസിൽ മധ്യപ്രദേശ് സ്വദേശി അറസ്റ്റിൽ. ബരേന്ദ്ര റാത്തോർ (37) ആണ് കാസർകോട് റെയിൽവേ പൊലീസിന്റെ പിടിയിലായത്.
മലപ്പുറം ഇരുമ്പുഴി വടക്കുമുറി സ്വദേശി പി. ഷനൂപ് റഹ്മാന്റെ 89,000 രൂപയോളം വിലവരുന്ന ഐപാഡ്, മൊബൈൽ ഫോൺ, പവർ ബാങ്ക് എന്നിവയാണ് മോഷണം പോയത്.
കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന മംഗള ലക്ഷദ്വീപ് എക്സ്പ്രസിന്റെ പിന്നിലെ ജനറൽ കോച്ചിലായിരുന്നു ഷനൂപ് യാത്ര ചെയ്തിരുന്നത്. കാസർകോട് റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ എത്തിയപ്പോഴാണ് സാധനങ്ങൾ നഷ്ടപ്പെട്ട വിവരം ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് റെയിൽവേ പൊലീസിൽ പരാതി നൽകി.
പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ഊർജിതമാക്കിയ പൊലീസ്, തിരുവോണ ദിവസം കാസർകോട് പുതിയ ബസ് സ്റ്റാൻഡിൽ നിന്നാണ് പ്രതിയെ തന്ത്രപരമായി കസ്റ്റഡിയിലെടുത്തത്.

Comments