കൊച്ചി: മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കൈക്കൂലി, പീഡനം തുടങ്ങിയ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് ഓട്ടോറിക്ഷാ ഡ്രൈവർ ജീവനൊടുക്കിയ സംഭവത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുൻ മന്ത്രി കെ.ടി. ജലീൽ. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് ജലീൽ പ്രതികരിച്ചത്.
എൽ.ഡി.എഫ് ഭരണകാലത്താണ് സംഭവം നടന്നിരുന്നതെങ്കിൽ മുസ്ലിം ലീഗും യൂത്ത് ലീഗും ഇതിനെതിരെ നിരവധി മാർച്ചുകൾ സംഘടിപ്പിക്കുമായിരുന്നില്ലേയെന്ന് ജലീൽ കുറിപ്പിൽ ചോദിച്ചു. ഇപ്പോൾ സംഭവത്തിൽ ആർക്കും പ്രശ്നമില്ലെന്ന നിലപാടാണ് മുസ്ലിം ലീഗിനുള്ളതെന്നും അദ്ദേഹം വിമർശിച്ചു.
മലപ്പുറം കീഴ്ശേരി മുണ്ടപറമ്പ് സ്വദേശി ഷൗക്കത്താണ് മോട്ടോർ വാഹന വകുപ്പിനെതിരെ ആരോപണമുന്നയിച്ച് ജീവനൊടുക്കിയത്. ആത്മഹത്യക്ക് തൊട്ടുമുമ്പ് ഫെയ്സ്ബുക്കിൽ വിശദമായ കുറിപ്പും അദ്ദേഹം പങ്കുവെച്ചിരുന്നു.
കൈക്കൂലി നൽകാത്തതിന്റെ പേരിൽ ഉപജീവനമാർഗമായ ഓട്ടോറിക്ഷയ്ക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകാതെ മാസങ്ങളോളം ഉദ്യോഗസ്ഥർ തന്നെ ദ്രോഹിച്ചെന്നായിരുന്നു ഷൗക്കത്തിന്റെ ആരോപണം.

Comments