പഞ്ചകുള: ‘ഭർത്താവാണ് എന്റെ കൊലയാളി’; കഴുത്തറക്കപ്പെട്ട നിലയിൽ, ബുധനാഴ്ച ചണ്ഡിഗഡിന് സമീപമുള്ള പിഞ്ചോറിലെ തന്റെ ബുട്ടീക്കിൽ വെച്ച് മരണാസന്നയായ ഒരു സ്ത്രീ തന്റെ അവസാന നിമിഷങ്ങളിൽ ഈ ഞെട്ടിക്കുന്ന സന്ദേശം എഴുതി.42 കാരിയായ രാജീന്ദർ കൗർ എന്ന ഇര, തയ്യൽ അളവുകൾ കുറിച്ചുവെച്ച പേപ്പറിൽ തന്നെയാണ് തന്റെ ഭർത്താവാണ് കൊലയാളിയെന്ന് ഹിന്ദിയിൽ രേഖപ്പെടുത്തിയത്. തന്റെ മരണത്തിന് ഭർത്താവിനും മാതാവിനും രണ്ട് നാത്തൂന്മാരും ഭർതൃസഹോദരനുമാണ് ഉത്തരവാദികളെന്നും അവർ ആ കുറിപ്പിൽ കുറ്റപ്പെടുത്തി.
രാഥ്പൂർ കോളനിയിൽ വാടകയ്ക്ക് താമസിച്ചിരുന്ന രാജീന്ദർ കൗറിന് ഭർത്താവുമായി കുടുംബവഴക്കുകൾ ഉണ്ടായിരുന്നതായി പറയപ്പെടുന്നു. ബുധനാഴ്ച രാവിലെ അബ്ദുള്ളപൂർ കോളനിയിലെ ബുട്ടീക്കിന് മുന്നിൽ രക്തത്തിൽ കുളിച്ച നിലയിലാണ് ഇവരെ കണ്ടെത്തിയത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ഇവരെ കൽക്ക ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണം സംഭവിച്ചു.
ഭർത്താവാണെന്ന് സംശയിക്കുന്ന ഒരാൾ കടയിലേക്ക് കയറുന്നതും ഷട്ടർ താഴ്ത്തുന്നതും കാണിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസ് കണ്ടെടുത്തു. അല്പസമയത്തിന് ശേഷം പുറത്തിറങ്ങിയ ഇയാൾ, ഷട്ടർ എളുപ്പത്തിൽ തുറക്കാൻ കഴിയാത്തവിധം ഉറപ്പിച്ച് അടച്ചു. ഇയാൾ നടന്നുപോയി രണ്ടോ മൂന്നോ മിനിറ്റിനു ശേഷം, രാജീന്ദർ കൗർ ഷട്ടർ ഉയർത്തി കഴുത്തിൽ നിന്ന് രക്തം ഒഴുകുന്ന അവസ്ഥയിൽ പുറത്തേക്ക് വരുന്നതായി കാണാം. അവർ തിരികെ അകത്തേക്ക് പോയി ഏതാനും സെക്കൻഡുകൾക്ക് ശേഷം കഴുത്തിൽ പൊത്തിപ്പിടിച്ച് സഹായം അഭ്യർത്ഥിച്ചുകൊണ്ട് വീണ്ടും പുറത്തേക്ക് വന്നു. ഇത്തവണ ചില നാട്ടുകാർ ഒത്തുകൂടി അവരെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു.
രണ്ട് മണിക്കൂറിനുള്ളിൽ പഞ്ചകുള പോലീസ് ഭർത്താവിനെ കണ്ടെത്തി അറസ്റ്റ് ചെയ്തു. കൃത്യത്തിന് ഉപയോഗിച്ച ആയുധം പിടിച്ചെടുത്തതായി ഒരു ഉദ്യോഗസ്ഥൻ അറിയിച്ചു. കൊലപാതകത്തിന്റെ കാരണം കണ്ടെത്താൻ ഇയാളെ ചോദ്യം ചെയ്തുവരികയാണ്. പോലീസ് ഇയാളുടെ വിലാസമോ മറ്റ് വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല.

Comments