ബംഗളൂരു: നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് മുൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനെതിരെ പൊലീസിൽ പരാതി. വിദ്യാർഥികളുടെ ആത്മഹത്യയ്ക്ക് ഉത്തരവാദിയാണെന്ന് ആരോപിച്ച് സാമൂഹിക പ്രവർത്തകൻ ടി. നരസിംഹ മൂർത്തിയാണ് ബംഗളൂരു വിധാൻ സൗധ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.
നീറ്റ് പരീക്ഷാ ക്രമക്കേടുകളെ തുടർന്നുണ്ടായ മാനസിക സമ്മർദത്തെ തുടർന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 21 വിദ്യാർഥികൾ ജീവനൊടുക്കിയ സംഭവത്തിൽ ധർമേന്ദ്ര പ്രധാൻ ഉൾപ്പെടെയുള്ളവർക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തണമെന്നാണ് പരാതിയിലെ ആവശ്യം.
പൊലീസ് പരാതി സ്വീകരിച്ചെങ്കിലും ഇതുവരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടില്ല. ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് കടുത്ത മാനസിക സമ്മർദത്തിലായ വിദ്യാർഥികൾക്ക് മുന്നിൽ മറ്റ് വഴികളില്ലാത്ത സാഹചര്യമുണ്ടായിരുന്നുവെന്നും പരാതിയിൽ പറയുന്നു.
നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട പ്രതിസന്ധിക്കും വിദ്യാർഥികളുടെ ആത്മഹത്യയ്ക്കുമിടയിൽ അവർ നിസ്സഹായരായെന്നും പരാതിക്കാരൻ ചൂണ്ടിക്കാട്ടി. വിദ്യാർഥികളുടെ മരണത്തിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് മുൻ മന്ത്രിക്ക് ഒഴിഞ്ഞുമാറാനാകില്ലെന്നും പരാതിയിൽ ആരോപിക്കുന്നു.

Comments