
തിരൂര്‍: മദ്യപിക്കാന്‍ വീട്ടില്‍ വാങ്ങി സൂക്ഷിച്ച മദ്യം ഒറ്റയ്‌ക്കു കുടിച്ചുതീര്‍ത്തതിന്റെ വൈരാഗ്യത്തില്‍ അമ്മാവന്റെ മകനെ അടിച്ചുകൊന്ന കേസിലെ പ്രതി അറസ്‌റ്റില്‍. തെക്കന്‍ കുറ്റൂര്‍ പഴയിടത്ത് ശിവക്ഷേത്രത്തിനു സമീപം മലയത്ത് മേലേവീട്ടില്‍ ഗിരീഷിനെ(48)യാണ് തിരൂര്‍ പോലീസ് അറസ്‌റ്റ് ചെയ്‌തത്.
ഗിരീഷിന്റെ അമ്മാവന്റെ മകന്‍ ആതവനാട് ചക്കച്ചാട്ടില്‍ പത്മാനന്ദ(52)നാണ് ചികിത്സയിലിരിക്കെ മരിച്ചത്. ഇക്കഴിഞ്ഞ 20നാണ് സംഭവം. ഇരുവരും ഒരു വീട്ടിലായിരുന്നു. മദ്യക്കുപ്പി കണ്ടതോടെ പത്മാനന്ദന്‍ അത് മുഴുവന്‍ കുടിച്ചുതീര്‍ത്തു. ഇതറിഞ്ഞ ഗിരീഷ് പരമാനന്ദനെ ക്രൂരമായി മര്‍ദിച്ചു. നെഞ്ചിനും തലയ്‌ക്കും ഗുരുതര പരുക്കേറ്റ പത്മാനന്ദനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും 25ന് മരണം സംഭവിച്ചു.







Comments