
കാഠ്മണ്ഡു/ന്യൂഡല്‍ഹി: നേപ്പാളില്‍ ഹിമതടാകം തകര്‍ന്നുണ്ടായ മിന്നല്‍പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 362 കവിഞ്ഞു. 288 ഇന്ത്യക്കാരടക്കം 1300 ലധികം പേരെ കാണാതായി. വിനോദസഞ്ചാരികളടക്കം 53 മലയാളികളും നേപ്പാളില്‍ കുടുങ്ങിക്കിടക്കുകയാണ്. ഇവര്‍ സുരക്ഷിതരാണെന്നാണ് നോര്‍ക്ക റൂട്ട്സിന്റെ അറിയിപ്പ്.
23 ന് രാവിലെ ഒമ്പതു മണിയോടെ ഭോട്ടെകോസി, തൃശൂലി നദികളിലുണ്ടായ മിന്നല്‍പ്രളയം നേപ്പാള്‍-ടിബറ്റന്‍ അതിര്‍ത്തിയിലെ റസുവ, നുവാകോട്ട് ഉള്‍പ്പെടെ മൂന്ന് ജില്ലകളിലാണ് വ്യാപകനാശം വിതച്ചത്. സമീപകാലത്ത് രാജ്യത്തുണ്ടായ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നാണിത്. റസൂവയിലെ പ്രധാന വിപണനമേഖലയില് പതിച്ചതിനുശേഷം ജനവാസമേഖലളിലൂടെ കുതിച്ചൊഴുകിയ പ്രളയജലം നിരവധിഗ്രാമങ്ങളെ തൂത്തെറിഞ്ഞു. നിരവധി കെട്ടിടങ്ങളും തകര്‍ന്നു.
കാണാതായ 288 ഇന്ത്യന്‍ പൗരന്മാരില് കേരളത്തില്‍നിന്നുള്ള 33 അംഗ സംഘവും ത്രിശൂലി 1 പവര്‍ പ്ര?ജക്റ്റില് ജോലി ചെയ്യുന്ന 73 പേരും കൈലാസ് മാനസരോവര്‍ യാത്രയ്ക്കായി തമിഴ്നാട്ടില്‍നിന്നു പോയ 37, 49 പേര് വീതമുള്ള രണ്ട് സംഘങ്ങളും ഉള്‍പ്പെടുന്നതായി വിദേശമന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ അറിയിച്ചു. പശ്ചിമ ബംഗാളില്‍ നിന്നുള്ള 32 അംഗ സംഘവുമായും മറ്റു സംസ്ഥാനങ്ങളിനിന്നുള്ള 61 പേരുമായും ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ലെന്ന് വിദേശമന്ത്രാലയം അറിയിച്ചു. തമിഴ്നാട്ടില്‍നിന്നു പോയവരില്‍ ഇഷ ഫൗണ്ടേഷന്റെ അംഗങ്ങളുമുണ്ട്. തമിഴ്നാട്ടില്‍ നിന്നുള്ള 21 പേരെ രക്ഷപ്പെടുത്തി. അവര്‍ക്ക് ഇന്ത്യയിലേക്ക് സുരക്ഷിതമായി മടങ്ങിയെത്താനുള്ള ക്രമീകരണങ്ങള്‍ ചെയ്തുവരികയാണ്. കൈലാസ് മാനസരോവര്‍ യാത്രയ്ക്കായി പോയ ഇന്ത്യക്കാരില്‍ ചിലര്‍ നിലവില്‍ ചൈനീസ് ഭാഗത്ത് കുടുങ്ങിക്കിടക്കുകയാണ്.






Comments