യാത്രയ്ക്കിടെ ട്രെയിനിന് മുന്നിൽ അപ്രതീക്ഷിതമായി എന്തെങ്കിലും തടസം വന്നാൽ എന്തായിരിക്കും അവസ്ഥ? എന്നാൽ ഗുജറാത്തിൽ ട്രെയിൻ യാത്രക്കാരെ അമ്പരപ്പിച്ചത് സാധാരണ തടസമൊന്നുമായിരുന്നില്ല. റെയിൽപ്പാളത്തിനിടയിൽ കുടുങ്ങിയ ഒരു ഒട്ടകമായിരുന്നു ട്രെയിൻ ഗതാഗതത്തിന് തന്നെ തടസമായത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ സമൂഹമാധ്യമങ്ങളിലും സംഭവം വൈറലായി.
ഗുജറാത്തിലെ വാൻസ്ജാലിയ–രാണാവാവ് റെയിൽവേ സെക്ഷനിലെ ബ്രോഡ്-ഗേജ് പാലത്തിലാണ് ഒട്ടകം ട്രാക്കുകൾക്കിടയിൽ കുടുങ്ങിയത്. ദാദർ–പോർബന്തർ സൗരാഷ്ട്ര എക്സ്പ്രസ് കടന്നുപോകുന്നതിനിടെയാണ് ലോക്കോ പൈലറ്റ് പാളത്തിൽ ഒട്ടകത്തെ ശ്രദ്ധിച്ചത്. ഉടൻ തന്നെ ബ്രേക്ക് പ്രയോഗിച്ച് ട്രെയിൻ നിർത്തിയതിനാൽ വലിയ അപകടമാണ് ഒഴിവായത്.
സംഭവത്തെ തുടർന്ന് റെയിൽവേ ഉദ്യോഗസ്ഥരും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി. ഒട്ടകം കുടുങ്ങിയിരുന്ന സ്ഥാനം കണക്കിലെടുത്ത് ക്രെയിൻ ഉപയോഗിച്ചാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഒട്ടകത്തെ സുരക്ഷിതമായി മാറ്റുന്നതുവരെ ഈ ഭാഗത്തെ ട്രെയിൻ ഗതാഗതം താൽക്കാലികമായി നിർത്തിവച്ചു. പോർബന്തറിലേക്കുള്ള നിരവധി പാസഞ്ചർ, എക്സ്പ്രസ് ട്രെയിനുകളെയും വിവിധ സ്റ്റേഷനുകളിൽ പിടിച്ചിടേണ്ടിവന്നു.
ലോക്കോ പൈലറ്റിന്റെ സമയോചിതമായ ഇടപെടലാണ് അപകടം ഒഴിവാക്കുന്നതിൽ നിർണായകമായത്. റെയിൽപ്പാളത്തിൽ മൃഗങ്ങൾ കയറുന്നത് ട്രെയിൻ ഗതാഗതത്തിന് വലിയ അപകടസാധ്യത സൃഷ്ടിക്കുമെന്നതിന്റെ മറ്റൊരു ഉദാഹരണമായി സംഭവവും മാറി. രക്ഷാപ്രവർത്തനം പൂർത്തിയാക്കി ട്രാക്ക് സുരക്ഷിതമാണെന്ന് ഉറപ്പാക്കിയ ശേഷമാണ് സാധാരണ ട്രെയിൻ സർവീസുകൾ പുനഃസ്ഥാപിക്കാനുള്ള നടപടികൾ സ്വീകരിച്ചത്. ഇതിനിടെ, പാലത്തിൽ കുടുങ്ങിയ ഒട്ടകത്തെ ക്രെയിൻ ഉപയോഗിച്ച് രക്ഷപ്പെടുത്തുന്ന ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയത്.

Comments