കൊച്ചി: നാൽപ്പത്തിരണ്ട് വർഷം മുമ്പ് തന്റെ പിതാവിനെ ചുട്ടെരിച്ച സുകുമാരക്കുറുപ്പിന് ഏറ്റവും വലിയ ശിക്ഷ നൽകണമെന്ന് ചാക്കോയുടെ മകൻ ജിതിൻ. ഏതൊരു മകനും ആഗ്രഹിക്കുന്നത് ഇങ്ങനെയായിരിക്കുമെന്നും കൊല്ലപ്പെട്ട ചാക്കോയുടെ മകൻ പറഞ്ഞു. സുകുമാരക്കുറുപ്പിനെ കണ്ടെത്തിയെന്ന് പലപ്പോഴും കഥകൾ കേൾക്കുന്നതല്ലാതെ കൂടുതൽ ഒന്നും അറിയാൻ സാധിച്ചിട്ടില്ല. ഇപ്പോൾ കണ്ടെത്തിയത് സുകുമാരക്കുറുപ്പിനെ തന്നെ ആണോ എന്ന് സ്ഥിരീകരിക്കാൻ ഉദ്യോഗസ്ഥർ നടപടി സ്വീകരിക്കണമെന്നും ജിതിൻ ആവശ്യപ്പെട്ടു.
പുതിയ വാർത്തകൾ സുകുമാരക്കുറുപ്പിനെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ സാധിക്കുമെന്ന പ്രതീക്ഷ നൽകുന്നു. പുതിയ വിവരങ്ങൾ മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. അന്വേഷണ ഉദ്യോഗസ്ഥർ ബന്ധപ്പെട്ടില്ല. മുമ്പ് ഇത്തരത്തിൽ പല വാർത്തകൾ വന്നിരുന്നു എങ്കിലും അന്വേഷണത്തിൽ കാര്യമായ പുരോഗതിയില്ലായിരുന്നു. ഇത്തവണ അതുപോലെയാകരുതെന്നാണ് പ്രാർത്ഥിക്കുന്നതെന്നും ജിതിൻ പറയുന്നു.
സുകുമാരക്കുറുപ്പിനെ ബ്രൂണെയിൽ കണ്ടെത്തിയെന്ന വാർത്ത കഴിഞ്ഞദിവസമാണ് ഒരു പ്രമുഖ ചാനൽ പുറത്തുവിട്ടത്. ‘ജോൺ മേനോൻ’ എന്ന പേരിൽ കഴിയുന്ന സുകുമാരക്കുറുപ്പ് ആരോഗ്യവാനാണെന്നും ചാനൽ പറയുന്നു. 1991 മുതൽ വിദേശത്തു കഴിയുന്ന ഇയാൾ വ്യാജ രേഖകൾ ഉപയോഗിച്ചാണ് പാസ്പോർട്ട് കരസ്ഥമാക്കിയതെന്നും വാർത്തയിൽ പറഞ്ഞിരുന്നു.

Comments