ആലപ്പുഴ : ചെങ്ങന്നൂരില്‍ ഗര്‍ഭനിരോധന ഉറകള്‍ കൂട്ടത്തോടെ റോഡില്‍ തള്ളിയ സംഭവത്തില്‍ ആഭ്യന്തര മന്ത്രിക്ക് പരാതി. രണ്ടായിരത്തോളം ഉപയോഗിച്ചതും ഉപയോഗിക്കാത്തതുമായ ഗര്‍ഭനിരോധന ഉറകള്‍ വെള്ളാവൂര്‍ ജങ്ഷന് സമീപം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോലീസ് വേണ്ട വിധത്തില്‍ അന്വേഷണം നടത്തിയില്ലെന്നാണ് ആരോപണം. പോലീസ് വീഴ്ച ആരോപിച്ചാണ് പരാതി.
സിസിടിവി ക്യാമറകള്‍ അടക്കം ഉണ്ടായിട്ടും പോലീസ് ശരിയായ രീതിയില്‍ അന്വേഷിക്കുകയോ കേസെടുക്കുകയോ ചെയ്തില്ലെന്നാണ് പരാതി. കോണ്‍ഗ്രസ് കൗണ്‍സിലര്‍ വരുണ്‍ മട്ടക്കലാണ് ലോക്കല്‍ പോലീസിനെതിരെ പരാതി നല്‍കിയത്. സംഭവം അന്വേഷിക്കുമെന്ന് പോലീസ് ആദ്യം പറഞ്ഞിരുന്നെങ്കിലും പിന്നീട് കാര്യമായ അന്വേഷണം ഉണ്ടായിരുന്നില്ല.
കഴിഞ്ഞ മാസം മുപ്പതിന് രാത്രിയാണ് ഗര്‍ഭനിരോധന ഉറകള്‍ എം സി റോഡില്‍ കൂട്ടത്തോടെ തള്ളിയത്. അതേസമയം രാത്രി 10 മണിയോടെ ഉണ്ടായതെന്ന് കരുതുന്ന സംഭവത്തില്‍ ഓടുന്ന വാഹനത്തില്‍ നിന്നായിരിക്കാം മാലിന്യങ്ങള്‍ തള്ളിയതാണെന്നാണ് പ്രദേശവാസികള്‍ സംശയിക്കുന്നത്. ശക്തമായ കാറ്റും മഴയുമുള്ള സമയത്താണ് ഇത് സംഭവിച്ചത്. സംഭവം ശ്രദ്ധയില്‍പെട്ട ചെങ്ങന്നൂര്‍ നഗരസഭാ അധികൃതര്‍ പിന്നീട് എല്ലാം റോഡില്‍ നിന്ന് നീക്കം ചെയ്ത് ശുചീകരിച്ചു.

Comments