ഓണം എത്തിയാൽ കേരളത്തിലെ വീടുകളിലും നാട്ടിൻപുറങ്ങളിലും മാത്രമല്ല, ആഘോഷത്തിന്റെ നിറം ലോകത്തിന്റെ പല ഭാഗങ്ങളിലേക്കും പടരും. എന്നാൽ ഇത്തവണ ഓണാഘോഷത്തിന്റെ പേരിൽ ശ്രദ്ധ നേടുന്നത് ടെക് ലോകത്തെ വമ്പൻ കമ്പനികളാണ്. പതിവ് കോർപ്പറേറ്റ് അന്തരീക്ഷത്തിന് പകരം പൂക്കളും പരമ്പരാഗത വേഷങ്ങളും ഓണസദ്യയും കളികളുമായി ഗൂഗിളിന്റെയും മൈക്രോസോഫ്റ്റിന്റെയും ഓഫീസുകൾ തന്നെ ആഘോഷവേദിയായി മാറിയിരിക്കുകയാണ്.
മൈക്രോസോഫ്റ്റിന്റെ ഓഫീസിൽ ജീവനക്കാർ പരമ്പരാഗത വസ്ത്രങ്ങൾ ധരിച്ചാണ് ഓണാഘോഷത്തിൽ പങ്കെടുത്തത്. ഓഫീസ് ക്യാമ്പസ് മനോഹരമായി അലങ്കരിച്ചതിന് പിന്നാലെ ജീവനക്കാർ രണ്ട് ടീമുകളായി തിരിഞ്ഞ് ആവേശകരമായ വടംവലി മത്സരത്തിലും പങ്കെടുത്തു. ആഘോഷങ്ങൾക്ക് മാറ്റുകൂട്ടിയത് ജീവനക്കാർക്കായി ഒരുക്കിയ വിപുലമായ ഓണസദ്യയായിരുന്നു. ഈ ആഘോഷങ്ങളുടെ ദൃശ്യങ്ങൾ ഒരു ടെക്കിയാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്.
ഗൂഗിളിന്റെ ഓഫീസിലും ഓണാഘോഷത്തിന് ഒട്ടും കുറവുണ്ടായിരുന്നില്ല. പരമ്പരാഗത വേഷം ധരിച്ച ജീവനക്കാരുടെ ദൃശ്യങ്ങളോടെയാണ് വീഡിയോ ആരംഭിക്കുന്നത്. പിന്നാലെ ഓഫീസിലെ മനോഹരമായ അലങ്കാരങ്ങളും ഒരുക്കിയിരുന്ന രുചികരമായ ഭക്ഷണവിഭവങ്ങളും വീഡിയോയിൽ കാണാം. ഓണത്തിന്റെ പാരമ്പര്യവും ടെക് ലോകത്തിന്റെ ആധുനിക അന്തരീക്ഷവും ഒരുമിച്ചെത്തിയ കാഴ്ചകളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയത്.
വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ എത്തിയതോടെ നിരവധി പേരാണ് ആഘോഷങ്ങൾക്ക് പ്രതികരണവുമായി എത്തിയത്. ഹൃദയ ഇമോജികളടക്കമുള്ള പ്രതികരണങ്ങളാണ് പോസ്റ്റുകൾക്ക് ലഭിച്ചത്. ജോലി ചെയ്യുന്ന ഇടം മാത്രമല്ല, വിവിധ സംസ്കാരങ്ങളെയും ആഘോഷങ്ങളെയും ഒരുമിച്ച് കൊണ്ടുവരുന്ന ഇടമായി കോർപ്പറേറ്റ് ഓഫീസുകൾ മാറുന്നുവെന്നതിന്റെ രസകരമായ ഉദാഹരണമായാണ് ഗൂഗിളിന്റെയും മൈക്രോസോഫ്റ്റിന്റെയും ഓണാഘോഷങ്ങൾ ശ്രദ്ധ നേടുന്നത്.

Comments