ബെംഗളൂരു: കർണാടകയിലെ ബണ്ട്വാൾ ടൗൺ മുനിസിപ്പൽ കൗൺസിലിലെ തൂപ്പുകാരനായ ശേഷപ്പണ്ണ ഇന്ന് ഓൺലൈനിലെ താരമാണ്. കാരണം ഒരു ടൊയോട്ട ഫോർചൂണറിൽ തൂപ്പു ജോലിക്കെത്തുന്ന ആദ്യത്തെയാളായിരിക്കും അദ്ദേഹം! ഏത് വാഹനത്തിൽ സഞ്ചരിച്ചാലും തന്റെ ജോലിയെ ഈശ്വരനായി കാണുന്ന ശേഷപ്പണ്ണയ്ക്ക് സോഷ്യൽ മീഡിയ നൽകുന്ന ആദരം വളരെ വലുതാണ്. എല്ലാ ദിവസവും രാവിലെ കർണാടകയിലെ ബണ്ട്വാളിലെ ബി.സി റോഡിലേക്ക് ശേഷപ്പണ്ണ തന്റെ ടൊയോട്ട ഫോർച്യൂണർ കാറിൽ എത്തും. എസ്യുവി പാർക്ക് ചെയ്ത ശേഷം അദ്ദേഹം പുറത്തിറങ്ങി ചൂലെടുക്കും. ഏകദേശം മൂന്ന് പതിറ്റാണ്ടായി ഇതാണ് അദ്ദേഹത്തിന്റെ ദിനചര്യ.
മുപ്പത് വർഷം മുമ്പ് ജോലിയിൽ പ്രവേശിക്കുമ്പോൾ വെറും 50 രൂപ ദിവസക്കൂലിക്കാരനായിരുന്നു ശേഷപ്പണ്ണ. അന്ന് നല്ല രീതിയിൽ മദ്യപിക്കുമായിരുന്ന ശേഷപ്പണ്ണയ്ക്ക് വരുമാനം ഒന്നിനും തികയില്ലായിരുന്നു. എന്നാൽ, ബണ്ട്വാൾ പൊലീസ് സ്റ്റേഷനിൽ അന്നത്തെ സബ് ഇൻസ്പെക്ടർ കെ.യു. ബെല്ലിയപ്പയാണ് അദ്ദേഹത്തിന്റെ എല്ലാ സൗഭാഗ്യങ്ങൾക്കും കാരണമായത്. ബെല്ലിയപ്പയുടെ ഉപദേശപ്രകാരം മദ്യപാനം നിർത്തിയ ശേഷപ്പണ്ണയ്ക്ക് പിന്നീട് ജീവിതത്തിൽ സമാധാനവും ഉയർച്ചയുമുണ്ടായി. 2005 മുതൽ ശേഷപ്പണ്ണ വീട്ടുകാര്യങ്ങൾ ശ്രദ്ധിച്ചു തുടങ്ങി. അതോടെ ആ കുടുംബം പട്ടിണിയിൽ നിന്ന് കരകയറി.
പിതാവ് മരിച്ചപ്പോൾ, അവസാന ചടങ്ങുകൾ നടത്താൻ മദ്യപാനിയായ അദ്ദേഹത്തിന്റെ കൈവശം ആവശ്യത്തിന് പണമുണ്ടായിരുന്നില്ല. സഹായത്തിന് ആരും ഇല്ലാതിരുന്നതിനാൽ, അദ്ദേഹം പിതാവിന്റെ മൃതദേഹം സ്വന്തം ചുമലിലേറ്റി നേത്രാവതി നദിയുടെ തീരത്തേക്ക് കൊണ്ടുപോയി സംസ്കാര ചടങ്ങുകൾ നടത്തി. ആ ഓർമ്മ അദ്ദേഹത്തിന്റെ മനസ്സിൽ മായാതെ കിടപ്പുണ്ട്. ഇന്ന് ശേഷപ്പണ്ണ തന്റെ ഭാര്യയോടും രണ്ട് പെൺമക്കളോടും മകനോടുമൊപ്പം സന്തോഷമായി ജീവിക്കുന്നു, കൂടാതെ തന്റെ കുടുംബത്തിനായി ഒരു പുതിയ വീട് പണിയാനുള്ള തയ്യാറെടുപ്പിലാണ് അദ്ദേഹം.
വർഷങ്ങൾ കഴിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ മുനിസിപ്പൽ ജോലി സ്ഥിരമായി. റോഡ് തൂത്തുവാരി വൃത്തിയാക്കൽ മാത്രമല്ല അദ്ദേഹത്തിന്റെ ചുമതലകൾ. മുനിസിപ്പൽ ബോർഡിന്റെ മാലിന്യ നിർമാർജന വാഹനവും അദ്ദേഹം ഓടിക്കാറുണ്ട്, കൂടാതെ മറ്റ് ഉത്തരവാദിത്തങ്ങളും ഏറ്റെടുക്കാറുണ്ട്. രാവിലെ അഞ്ചുമണിയോടെ ജോലി ആരംഭിക്കുന്ന ശേഷപ്പണ്ണ ഉച്ചവരെ ബി.സി റോഡിന് ചുറ്റുമുള്ള ശുചീകരണ ജോലികൾ ചെയ്യുന്നു. മുനിസിപ്പൽ ജോലിക്ക് ശേഷം, വരുമാനത്തിനായി അദ്ദേഹം മറ്റ് മാർഗ്ഗങ്ങളിലേക്ക് തിരിയുന്നു.
ശേഷപ്പണ്ണയ്ക്ക് ഫോർച്യൂണർ ഒറ്റരാത്രികൊണ്ട് ഉണ്ടായതല്ല. എസ്യുവിക്ക് മുമ്പ് മറ്റ് പല കാറുകളും അദ്ദേഹത്തിന് ഉണ്ടായിരുന്നു. തന്റെ ആൾട്ടോയും സ്കോർപിയോയും വിറ്റ്, അതിൽ നിന്ന് ലഭിച്ച തുകയും കടം വാങ്ങിയ പണവും കൂട്ടിച്ചേർത്താണ് അദ്ദേഹം സെക്കൻഡ് ഹാൻഡ് എസ്യുവി വാങ്ങിയത്.

Comments