ന്യൂഡൽഹി: സോണിയ ഗാന്ധിയുടെ 'ബിലോംഗിങ്: എ ജേർണി ഓഫ് ലൗ ഇൻ ഇന്ത്യ’ എന്ന ഓർമ്മക്കുറിപ്പ് പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് പെൻഗ്വിൻ ഇന്ത്യ പിൻമാറി. തിരുത്തലുകൾ വരുത്താൻ സോണിയ വിസമ്മതിച്ചതിനെ തുടർന്നാണ് പിൻമാറ്റം. നവംബർ 10-ന് പുറത്തിറങ്ങാൻ നിശ്ചയിച്ചിരിക്കുന്ന ഈ ഓർമ്മക്കുറിപ്പിന്റെ ആദ്യ പതിപ്പിൽ 100,000 കോപ്പികൾ അച്ചടിക്കുമെന്ന് ആൽഫ്രഡ് എ ക്നോപ് ആദ്യം അറിയിച്ചിരുന്നു.
എഡിറ്റോറിയൽ മാറ്റങ്ങളെയും ഒഴിവാക്കലുകളെയും ചൊല്ലിയുള്ള അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന്, കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ 'ബിലോംഗിങ്: എ ജേർണി ഓഫ് ലൗ ഇൻ ഇന്ത്യ’ എന്ന ഓർമ്മക്കുറിപ്പ് പെൻഗ്വിൻ റാൻഡം ഹൗസ് ഇന്ത്യയിൽ പ്രസിദ്ധീകരിക്കില്ല. ചില ഭാഗങ്ങളിൽ 'എഡിറ്റോറിയൽ മാറ്റങ്ങളും ഒഴിവാക്കലുകളും' വരുത്താൻ പ്രസാധകർ ആവശ്യപ്പെട്ടെങ്കിലും, ആ ഭാഗങ്ങൾ നീക്കം ചെയ്യാൻ സോണിയ ഗാന്ധി വിസമ്മതിച്ചതിനെ തുടർന്നാണിത്.
ഇന്ത്യൻ പതിപ്പ് കൈകാര്യം ചെയ്യുന്നതിൽ നിന്ന് പ്രസാധകർ പിന്മാറിയതോടെ, മറ്റ് പല പ്രസാധകരും അവകാശത്തിനായി രംഗത്തെത്തിയിട്ടുണ്ട്. ഇന്ത്യയിൽ ഈ ഓർമ്മക്കുറിപ്പ് പ്രസിദ്ധീകരിക്കാനും വിതരണം ചെയ്യാനുമുള്ള കരാർ ഉറപ്പിക്കുന്നതിന്റെ അന്തിമ ഘട്ടത്തിലാണ് ഹാർപ്പർ കോളിൻസ് എന്ന് റിപ്പോർട്ടുകളുണ്ട്. നവംബർ 10-നാണ് പുസ്തകത്തിന്റെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്. പെൻഗ്വിൻ റാൻഡം ഹൗസിന്റെ ഒരു വിഭാഗമായ യുണൈറ്റഡ് സ്റ്റേറ്റ്സ് ആസ്ഥാനമായുള്ള ആൽഫ്രഡ് എ ക്നോപ് ആണ് പുസ്തകത്തിന്റെ പ്രകാശനം ആദ്യം പ്രഖ്യാപിച്ചത്. ആദ്യ ഘട്ടത്തിൽ 100,000 കോപ്പികൾ അച്ചടിക്കുമെന്നും അവർ പറഞ്ഞിരുന്നു.
സോണിയ ഗാന്ധി ഇതിന് മുൻപും പുസ്തകങ്ങൾ എഴുതുകയും എഡിറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. എന്നിരുന്നാലും, 'ബിലോംഗിങ്' എന്നത് അവരുടെ ജീവിതത്തെക്കുറിച്ചുള്ള ഏറ്റവും വ്യക്തിപരവും നിർണ്ണായകവുമായ വിവരണമാണെന്നാണ് പുസ്തകത്തിന്റെ അണിയറപ്രവർത്തകർ വിശേഷിപ്പിച്ചത്.ലോകത്തിലെ പ്രമുഖ വനിതാ നേതാക്കളിൽ ഒരാളുടെ "ആകർഷകമായ ഓർമ്മക്കുറിപ്പ്" എന്നാണ് എ ക്നോപ് ഇതിനെ വിശേഷിപ്പിച്ചത്. സ്നേഹം, കുടുംബം, ഇന്ത്യ എന്നീ വിഷയങ്ങളിലാണ് പുസ്തകം പ്രധാനമായും ഊന്നൽ നൽകുന്നത്.

Comments