കാഠ്മണ്ഡു: നേപ്പാളിലെ പ്രളയദുരന്തത്തിനിടയില്‍ ടിബറ്റില്‍ അണക്കെട്ട് തകര്‍ന്നതായി ചൂണ്ടിക്കാട്ടി ചൈനയും രക്ഷാപ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവച്ചു. അതിര്‍ത്തിയിലെ ടിബറ്റ് ഭാഗത്തുള്ള ഗ്യോറോങ് അതിര്‍ത്തി തുറമുഖത്തിന് മുകളിലായി രൂപപ്പെട്ട തടയണ തകര്‍ന്നതായി നേപ്പാള്‍ അറിയിച്ചു. കൂടുതല്‍ വെള്ളപ്പൊക്കമുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാന്‍ സുരക്ഷാ സേന മുന്നറിയിപ്പ് നല്കി.
മാരകമായ മിന്നല്‍പ്രളയത്തിന് കാരണമായ ഹിമാനി തകര്‍ച്ച നടന്ന് രണ്ട് ദിവസത്തിന് ശേഷമാണ് പുതിയ മുന്നറിയിപ്പ് വന്നിരിക്കുന്നത്. 'ടിബറ്റ് ഭാഗത്ത് ജലസംഭരണി വീണ്ടും തകര്‍ന്നതായി വിവരം ലഭിച്ചിട്ടുണ്ട്.' പോലീസ് പ്രസ്താവനയില്‍ വ്യക്തമാക്കി. നൂറുകണക്കിന് വിദേശികള്‍ ഉള്‍പ്പെടെ 1,400-ലധികം ആളുകളെ കാണാതായി തുടരുന്നതിനിടയിലും അടുത്ത 90 മിനിറ്റത്തേക്ക് രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവച്ചതായി നേപ്പാളിലെ അധികാരികള്‍ അറിയിച്ചു. അടുത്ത ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ പുതിയ ദുരന്തം ഉണ്ടായേക്കാമെന്ന് സുരക്ഷാ സേന മുന്നറിയിപ്പ് നല്കുന്നു.
പ്രളയബാധിത ജില്ലയിലെ ഹെലികോപ്റ്റര്‍ വഴിയുള്ള രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവച്ചു. പ്രദേശവാസികള്‍ മലമുകളിലേക്ക് ഓടിക്കയറുന്നതായി ദൃക്സാക്ഷികള്‍ വ്യക്തമാക്കി. മിന്നല്‍പ്രളയത്തിലെ അവശിഷ്ടങ്ങള്‍ കാരണം ഇരു രാജ്യങ്ങളുടെയും അതിര്‍ത്തിയില്‍ രൂപപ്പെട്ട തടയണ പൊട്ടാന്‍ സാധ്യതയുള്ളതിനാല്‍ ഹിമാലയന്‍ മേഖലകളില്‍ വീണ്ടും വെള്ളപ്പൊക്കമുണ്ടാകുമെന്ന് നേപ്പാളും ചൈനയും നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

Comments