തൃശൂര്‍: സുകുമാരക്കുറുപ്പിനെ ബ്രൂണെയിൽ കണ്ടെത്തി എന്ന വാർത്തയ്ക്കൊപ്പം പ്രചരിച്ച ചിത്രം തൃശൂർ സ്വദേശിയുടേത്. ഈ ചിത്രം കുറുപ്പിന്റേത് ആണെന്നു കരുതി പൊലീസ് ശേഖരിച്ച പാസ്പോർട്ടും ഇദ്ദേഹത്തിന്റേതാണ്. തൃശൂർ വടക്കാഞ്ചേരി കരുമത്ര സ്വദേശിയായ ദാമോദര മേനോന്റേതാണ് ചിത്രവും പാസ്പോർട്ടും. അതേസമയം, അപകീർത്തികരമായി ചിത്രം പ്രചരിപ്പിച്ചതിനെതിരെ നിയമ നടപടിക്ക് ഒരുങ്ങുകയാണ് കുടുംബം
ദാമോദര മേനോന്റെ സഹോദരനാണ് ഇക്കാര്യം വ്യക്തമാക്കിയത്. 40 വർഷങ്ങൾക്ക് മുമ്പാണ് ദാമോദര മേനോൻ മലേഷ്യയിലേക്ക് പോയത്. പാലക്കാട് സ്വദേശിനിയെ അദ്ദേഹം അവിടെവെച്ച് വിവാഹം കഴിച്ചു. ഇവർക്ക് രണ്ട് മക്കളുണ്ട്. നിലവിൽ ഒരു അപകടത്തിൽപ്പെട്ട് ചികിത്സയിലാണ് അദ്ദേഹം. നാട്ടിലെ വീട്ടുകാരുമായി ഇദ്ദേഹം നിരന്തരം ബന്ധപ്പെടാറുണ്ടെന്നും ഒരു മാസം മുമ്പും വീട്ടിലേക്ക് വിളിച്ചിരുന്നതായി സഹോദരൻ പറഞ്ഞു.
സുകുമാരക്കുറുപ്പ് ബ്രൂണെയിൽ ജീവിച്ചിരിക്കുന്നു എന്നും ‘ജോൺ മേനോൻ’ എന്ന പേരിൽ നിർമ്മാണ മേഖലയുമായി ബന്ധപ്പെട്ട വ്യാപാരം നടത്തുകയാണെന്നുമായിരുന്നു റിപ്പോർട്ട്. വിദേശത്തുള്ള ഭാര്യയുമായും ബന്ധുക്കളുമായും നിരന്തരം ബന്ധപ്പെടുന്നു എന്നും വെളിപ്പെടുത്തൽ വന്നു. ഹൃദ്രോഗബാധിതനായ കുറുപ്പ് ഇതിനോടകം മരിച്ചുകാണും എന്ന നിഗമനത്തിൽ ക്രൈംബ്രാഞ്ച് കേസ് അവസാനിപ്പിക്കാനിരിക്കെയായിരുന്നു പുതിയ വാർത്തകൾ വന്നത്.

Comments