സിഡ്നി: മുന്‍പ്രധാനമന്ത്രിയും ക്രിക്കറ്റ് താരവുമായ ഇമ്രാന് ഖാന്റെ മക്കളായ സുലൈമാനും കാസിമും സ്കൈ സ്പോര്‍ട്സില്‍ നല്കിയ അഭിമുഖം സംപ്രേക്ഷണം ചെയ്താല്‍ ക്രിക്കറ്റ് പരമ്പര ബഹിഷ്ക്കരിക്കുമെന്ന് പാക് ക്രിക്കറ്റ്ബോര്ഡിന്റെ ഭീഷണി. ലോര്‍ഡ്സില്‍ കളിക്കുന്ന പാകിസ്ഥാന് കളിക്കാരെ മൈതാനത്തുനിന്ന് പിന്‍വലിക്കുമെന്നാണ് പാകിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡിന്റെ ഭീഷണി.
മുന്‍താരം മൈക്ക അതേര്ട്ടണുമായുള്ള അഭിമുഖത്തില്‍ പിതാവിന്റെ ആരോഗ്യം, ജയിലിലെ മോശം സാഹചര്യങ്ങള്‍, തന്നെ നിശബ്ദനാക്കാന്‍ പാകിസ്ഥാന് നടത്തുന്ന ശ്രമങ്ങള്‍ എന്നിവയെക്കുറിച്ച് ഇമ്രാന് ഖാന്റെ മക്കളായ സുലൈമാന്‍, കാസിം എന്നിവര്‍ നടത്തിയ സംഭാഷണമാണ് വിവാദമാകുന്നത്. അഭിമുഖത്തിലെ ചില പരാമര്‍ശങ്ങളാണ് പാകിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡിനെ (പി.സി.ബി) ചൊടിപ്പിച്ചത്.
ലോര്‍ഡ്സില്‍ നടന്ന ടെസ്റ്റ് മത്സരത്തിനിടയില്‍ ഈ അഭിമുഖം സംപ്രേക്ഷണം ചെയ്താല്‍ പാകിസ്ഥാന് കളിക്കാരെ മൈതാനത്തുനിന്ന് പിന്‍വലിക്കുമെന്ന് പി.സി.ബി ഭീഷണിപ്പെടുത്തി. അഭിമുഖത്തില്‍ പാകിസ്ഥാന് ഭരണകൂടത്തെയും അധികാരികളെയും പ്രതിരോധത്തിലാക്കുന്ന ചില ഗുരുതരമായ ആരോപണങ്ങളാണ് ഇമ്രാന് ഖാന്റെ മക്കള്‍ ഉന്നയിച്ചത്.
പിതാവിനെ ജയിലിനുള്ളില്‍ വെച്ച് കൊലപ്പെടുത്താന്‍ അധികൃതര്‍ ബോധപൂര്‍വ്വം ശ്രമിക്കുകയാണെന്ന് സുലൈമാന്‍ ഖാന് ആരോപിച്ചു. അദ്ദേഹത്തെ ശബ്ദമുയര്‍ത്താന്‍ അനുവദിക്കാതെ തടവറയില്‍ ഇടാനും ദീര്‍ഘകാലം അവിടെ നിലനിര്‍ത്താനുമാണ് അവര്‍ ശ്രമിക്കുന്നതെന്നും പറഞ്ഞു.
അഡിയാല ജയിലില്‍ 23 മണിക്കൂറിലധികം പിതാവിനെ ഏകാന്ത തടവില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നും, അദ്ദേഹത്തിന്റെ കണ്ണിന്റെ കാഴ്ചശക്തി ഏകദേശം 80 ശതമാനത്തോളം കുറഞ്ഞുവെന്നും അവര്‍ വെളിപ്പെടുത്തി. സര്‍ക്കാര്‍ തിരഞ്ഞെടുത്ത ഡോക്ടര്‍മാരെ കാണിച്ച് വീണ്ടും ജയിലിലേക്ക് തന്നെ മാറ്റുകയാണ്. സുപ്രീം കോടതിയുടെ ഉത്തരവുണ്ടായിട്ടും പിതാവിനെ സ്വകാര്യ ആശുപത്രിയിലോ സ്വതന്ത്ര ഡോക്ടര്മാരെക്കൊണ്ടോ പരിശോധിക്കാന്‍ അധികാരികള്‍ അനുവദിക്കുന്നില്ലെന്നും കുറ്റപ്പെടുത്തി.
കഴിഞ്ഞ നവംബറിനു ശേഷം തങ്ങള്‍ക്ക് പിതാവിനെ കാണാന്‍ സാധിച്ചിട്ടില്ലെന്നും, കോടതി ഉത്തരവുകള്‍ ഉണ്ടായിട്ടും കുടുംബാംഗങ്ങള്‍ക്ക് അദ്ദേഹത്തെ കാണാനുള്ള അനുമതി നിഷേധിക്കുകയാണെന്നും മക്കള്‍ ആരോപിച്ചു. വിസകള്‍ ബോധപൂര്‍വ്വം തടസ്സപ്പെടുത്തുകയാണെന്നും അവര്‍ പറഞ്ഞു. പാകിസ്ഥാനില്‍ നിലനില്‍ക്കുന്നത് ഒരുതരത്തിലുള്ള സൈനിക ഭരണകൂടമാണെന്നും, അഭിപ്രായവ്യത്യാസങ്ങളെ ക്രൂരമായി അടിച്ചമര്‍ത്തുന്നതു കൊണ്ടാണ് മുന്‍ ക്രിക്കറ്റ് താരങ്ങള്‍ പോലും ഇമ്രാന് ഖാനെ പിന്തുണച്ച് പരസ്യമായി സംസാരിക്കാന്‍ മടിക്കുന്നതെന്നും സുലൈമാന്‍ തുറന്നടിച്ചു.
ഇത്തരം രാഷ്ട്രീയപരവും അതീവ ഗൗരവമേറിയതുമായ ആരോപണങ്ങള്‍ അന്താരാഷ്ട്ര മാധ്യമത്തിലൂടെ പുറത്തുവരുമെന്ന ഭയമാണ് പാകിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡിനെ അന്ന് കളിമൈതാനത്ത് നിന്ന് വിട്ടുനില്‍ക്കുമെന്ന് ഭീഷണിപ്പെടുത്തുന്നതിലേക്ക് നയിച്ചത്.

Comments