ബെംഗളൂരു: കർണാടകയിലെ കോൺഗ്രസ് സർക്കാരിന് തിരിച്ചടിയായി സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് മന്ത്രി ബി. നാഗേന്ദ്ര രാജിവച്ചു. വാൽമീകി കോർപ്പറേഷൻ അഴിമതി കേസിൽ ആരോപണവിധേയനായ നാഗേന്ദ്രയ്ക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെയാണ് രാജി.
കേസിൽ നാഗേന്ദ്രയെ വീണ്ടും മന്ത്രിയാക്കിയതിനെതിരെ പ്രതിഷേധം ഉയർന്നിരുന്നു. സിബിഐയും നാഗേന്ദ്രയ്ക്കെതിരെ നടപടികൾ ശക്തമാക്കിയിരുന്നു. പ്രോസിക്യൂഷൻ നടപടികൾക്കായി ഗവർണറുടെ അനുമതി തേടിയ സാഹചര്യത്തിലാണ് രാജി.
മന്ത്രിസഭാ പുനഃസംഘടനയിലൂടെയാണ് നാഗേന്ദ്ര വീണ്ടും മന്ത്രിസ്ഥാനത്തെത്തിയത്. സിദ്ധരാമയ്യ സർക്കാരിൽ പട്ടികവർഗ മന്ത്രിയായിരുന്ന അദ്ദേഹം, വാൽമീകി കോർപ്പറേഷൻ അഴിമതി ആരോപണത്തെ തുടർന്ന് 2024 ജൂണിൽ രാജിവെച്ചിരുന്നു. പിന്നീട് ഡി.കെ. ശിവകുമാർ മന്ത്രിസഭ പുനഃസംഘടിപ്പിച്ചതോടെയാണ് നാഗേന്ദ്ര വീണ്ടും മന്ത്രിയായത്.

Comments