നഗരജീവിതത്തിൽ നല്ല സുരക്ഷയും വൃത്തിയുള്ള പരിസരവും പാർക്കിങ് സൗകര്യങ്ങളും ലഭിക്കുമെന്നതാണ് ഗേറ്റഡ് സൊസൈറ്റികളുടെ പ്രധാന ആകർഷണം. എന്നാൽ ഈ സൗകര്യങ്ങൾക്കിടയിൽ മനുഷ്യർ തമ്മിലുള്ള അടുപ്പം കുറയുന്നുണ്ടോ? ഗേറ്റഡ് സൊസൈറ്റികളിലെ ജീവിതവും തുറന്ന അയൽപക്കങ്ങളിലെ ജീവിതവും താരതമ്യം ചെയ്തുള്ള ഒരു യുവാവിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ ഗേറ്റഡ് സൊസൈറ്റികൾ നൽകുന്ന സുരക്ഷ, പാർക്കിങ്, വൃത്തിയുള്ള പരിസരം, വിവിധ സൗകര്യങ്ങൾ തുടങ്ങിയവയെക്കുറിച്ച് യുവാവ് പറയുന്നു. എന്നാൽ അതേസമയം, ഒരേ കെട്ടിടത്തിൽ വർഷങ്ങളായി താമസിച്ചിട്ടും അയൽവാസികൾ പരസ്പരം പരിചയമില്ലാത്ത സാഹചര്യം പലപ്പോഴും ഉണ്ടാകുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. സൗകര്യങ്ങൾ കൂടുമ്പോഴും സമൂഹത്തിലെ മനുഷ്യബന്ധങ്ങൾ കുറയുന്നുവെന്നാണ് അദ്ദേഹത്തിന്റെ പ്രധാന വാദം.
ഇതിന് വിപരീതമായി തുറന്ന അയൽപക്കങ്ങളിൽ സൗകര്യങ്ങൾ കുറവായിരിക്കാം. എന്നാൽ അവിടെയുള്ളവർ തമ്മിലുള്ള പരിചയവും പരസ്പര സഹായവും കൂടുതലായിരിക്കുമെന്ന് യുവാവ് പറയുന്നു. അയൽവാസികൾ പരസ്പരം അറിയുകയും കുട്ടികളെയും വളർത്തുമൃഗങ്ങളെയും വരെ സ്വന്തം കുടുംബത്തിലെ അംഗങ്ങളെപ്പോലെ കാണുകയും ചെയ്യുന്ന കൂട്ടായ്മയാണ് ഇത്തരം പ്രദേശങ്ങളുടെ പ്രത്യേകതയെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. എന്തെങ്കിലും പ്രശ്നമുണ്ടായാൽ സഹായിക്കാൻ അയൽവാസികൾ ഉടൻ എത്തുന്ന സാഹചര്യവും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
വീഡിയോ വൈറലായതോടെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാണ് നടക്കുന്നത്. സുരക്ഷയും സൗകര്യങ്ങളും പ്രധാനമാണെന്ന് ചിലർ അഭിപ്രായപ്പെട്ടപ്പോൾ, മനുഷ്യർ തമ്മിലുള്ള ബന്ധവും സമൂഹബോധവും അത്രതന്നെ പ്രധാനമാണെന്ന് മറ്റൊരു വിഭാഗം ചൂണ്ടിക്കാട്ടി. ഒടുവിൽ ചർച്ച ഒരു ചോദ്യത്തിലേക്കാണ് എത്തുന്നത്. നല്ലൊരു ജീവിതത്തിന് സുരക്ഷിതമായ മതിലുകൾ മാത്രം മതിയോ, അതോ ആ മതിലുകൾക്കപ്പുറത്ത് നമ്മളെ അറിയുകയും സഹായിക്കുകയും ചെയ്യുന്ന അയൽക്കാരും വേണമോ എന്നാണ്.

Comments